ഓര്‍ലാന്‍ഡോയില്‍ അരങ്ങേറിയ കൂട്ടുകുടുംബം നാടകം വന്‍വിജയം, ആദരമേറ്റുവാങ്ങി പൗലോസ് കുയിലാടന്‍

ഓര്‍ലാന്‍ഡോയില്‍ അരങ്ങേറിയ കൂട്ടുകുടുംബം നാടകം വന്‍വിജയം, ആദരമേറ്റുവാങ്ങി പൗലോസ് കുയിലാടന്‍
ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ ആരതി തീയേറ്റേഴ്‌സ് അവതരിപ്പിച്ച 'കൂട്ടുകുടുംബം' നാടകം മലയാളികളെ വളരെയേറെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്നതായിരുന്നു. ഓര്‍മ്മ എന്ന സംഘടനയ്ക്കുവേണ്ടി അവതരിപ്പിച്ച നാടകത്തിന്റെ പ്രധാന ലക്ഷ്യം 'കേരളത്തിലുള്ള അവശരായ സ്റ്റേജ് കലാകാരന്മാരെ സഹായിക്കുക' എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു.


നാടക രചന ഫ്രാന്‍സീസ് ടി. മാവേലിക്കര, സംവിധാനം പൗലോസ് കുയിലാടന്‍, രംഗപടം വിജയന്‍ കടമ്പേരി, രംഗ നിര്‍മ്മാണം മാത്യു സൈമണ്‍, ശബ്ദ നിയന്ത്രണം നോബിള്‍ ജനാര്‍ദ്ദനന്‍, വെളിച്ചം അനില്‍ അമ്പിളി, അനീഷ്, മനേഷ് എന്നിവരാണ്.


നാടകത്തിന്റെ അരംഗത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍: രാമന്‍ നായര്‍ (പൗലോസ് കുയിലാടന്‍ ഫോമാ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍), നാരായണന്‍ നായര്‍ (സജി സെബാസ്റ്റ്യന്‍ അക്കരക്കാഴ്ചകള്‍ ഫെയിം), മാധവന്‍ നായര്‍ (ജിബി), ചന്ദ്രശേഖരന്‍ (ജോമോന്‍ ആന്റണി ടിഎംഎ സെക്രട്ടറി), ബിജു തോണിക്കടവ് ഉദയഭാനു (ഫോമാ എക്‌സിക്യൂട്ടീവ് ജോയിന്റ് ട്രഷറര്‍), രേവതി മുത്തശ്ശി (അമ്പിളി അനില്‍), ഫെബിന്‍ (ജിജോ മാത്യു ഓര്‍മ്മ പ്രസിഡന്റ്), മാധവി (അഞ്ജു അനൂപ്), മീര (ഷീന), രാഘവന്‍ നായര്‍ (ബൈജു വര്‍ഗീസ്), കണാരന്‍ (ബേബിച്ചന്‍ താമ്പാ), ഗസ്റ്റ് ആര്‍ട്ടിസ്റ്റ്: (റോഷന്‍) ദിയ, തേജ് സജി, മനോജ്, സതീഷ് തോമസ്, അനുരാധ & ടീം (നൃത്തം).


പ്രസ്തുത ചടങ്ങില്‍ നാടകത്തിന്റെ അമരക്കാരന്‍ പൗലോസ് കുയിലാടനെ ആദരിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഓര്‍മ്മ പ്രസിഡന്റ് ജിജോ മാത്യു എന്നിവര്‍ കുയിലാടനെ പൊന്നാട അണിയിച്ചു.


നാടക ബുക്കിംഗിന് വിളിക്കുക: 407 462 0713.


Other News in this category



4malayalees Recommends