യുഎഇയില്‍ ഡ്രൈവിങ് പരീക്ഷയും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വാരാന്ത്യ ദിനങ്ങളിലും

യുഎഇയില്‍ ഡ്രൈവിങ് പരീക്ഷയും  ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വാരാന്ത്യ ദിനങ്ങളിലും
ഡ്രൈവിങ് പരീക്ഷയും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാവും. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കുകളില്‍ മുഴുകന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അബുദാബി പൊലീസാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ജോലി, പഠനം, മറ്റ് തിരക്കുകള്‍ എന്നിവ കാരണം പ്രവൃത്തി ദിനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താ്മ സാധിക്കാത്തവര്‍ക്ക് സഹായമായാണ് അബുദാബി പൊലീസിന്റെ നീക്കം. ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവരവരുടെ സൗകര്യങ്ങള്‍ക്ക് അനുസൃതമായി സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അബുദാബി പൊലീസ് ഡ്രൈവേഴ്‌സ് ആന്റ് വെഹിക്കിള്‍സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.

Other News in this category4malayalees Recommends