യുഎസിലെ ഡാലസില്‍ മോഷണ ശ്രമത്തിനിടെ അക്രമി നടത്തിയ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു ; യുഎസ് മലയാളി സമൂഹത്തെ ഞെട്ടിച്ച് സാജന്‍ മാത്യൂസിന്റെ മരണം

യുഎസിലെ ഡാലസില്‍ മോഷണ ശ്രമത്തിനിടെ അക്രമി നടത്തിയ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു ; യുഎസ് മലയാളി സമൂഹത്തെ ഞെട്ടിച്ച് സാജന്‍ മാത്യൂസിന്റെ മരണം
യുഎസിലെ ഡാലസില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തുന്ന മലയാളിയായ സാജന്‍ മാത്യൂസ് (56, സജി) ആണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച അക്രമി കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

Keralite shot dead by robber in US | Keralite killed in US| Dallas shop  murder| Malayali killed

വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.

ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്‌കിറ്റില്‍ ഈയിടെയാണ് സാജന്‍ മലയാളി പാര്‍ട്ണര്‍മാരായി ചേര്‍ന്ന് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്. സജിയുടെ കൊലപാതകം യുഎസിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends