ദുബൈ എയര്‍ഷോയ്ക്ക് പരിസമാപ്തി

ദുബൈ എയര്‍ഷോയ്ക്ക് പരിസമാപ്തി
ദുബൈ എയര്‍ഷോയ്ക്ക് പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ് നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്‌സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്‌സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളായി. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈയില്‍ എയര്‍ഷോയില്‍ നടന്നു.

Other News in this category



4malayalees Recommends