വിദേശികളേ, ഇതിലേ ഇതിലേ! ഇമിഗ്രേഷന്‍ റെക്കോര്‍ഡ് കുറിയ്ക്കാന്‍ കാനഡ; വിദേശ ജോലിക്കാരെ ഉപയോഗിച്ച് രാജ്യത്തിന്റെ തൊഴില്‍ശക്തി വളര്‍ത്തുമെന്ന് പുതിയ ഇമിഗ്രേഷന്‍ മന്ത്രി

വിദേശികളേ, ഇതിലേ ഇതിലേ! ഇമിഗ്രേഷന്‍ റെക്കോര്‍ഡ് കുറിയ്ക്കാന്‍ കാനഡ; വിദേശ ജോലിക്കാരെ ഉപയോഗിച്ച് രാജ്യത്തിന്റെ തൊഴില്‍ശക്തി വളര്‍ത്തുമെന്ന് പുതിയ ഇമിഗ്രേഷന്‍ മന്ത്രി

കാനഡയുടെ ദേശീയ തൊഴില്‍ശക്തി വിദേശ ജോലിക്കാരെ ഉപയോഗിച്ച് വളര്‍ത്താനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പുതിയ ഇമിഗ്രേഷന്‍ മന്ത്രി. ട്രൂഡോയുടെ ലിബറല്‍സ് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് ഒക്ടോബറില്‍ സിയാന്‍ ഫ്രേസര്‍ ഈ പദവിയിലെത്തിയത്.


ഈ വര്‍ഷം 401,000 ആളുകള്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കാനുള്ള ലക്ഷ്യം നേടാനുള്ള വഴിയിലാണ് സര്‍ക്കാരുള്ളതെന്ന് ഫ്രേസര്‍ വ്യക്തമാക്കി. ഇതോടൊപ്പം ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയുള്ളതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം 411,000 പേരെയാണ് കാനഡ ലക്ഷ്യമാക്കുന്നത്.

ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ പുതിയ ആളുകള്‍ വേണമെന്ന് ബോധ്യപ്പെട്ടാലാണ് ഈ വര്‍ദ്ധന നടപ്പാക്കുക. അതേസമയം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ്സുകളുടെയും, സമൂഹത്തിന്റെയും ആവശ്യം അനുസരിച്ചാണ് ഈ എണ്ണം കണക്കാക്കുക.

ഫെബ്രുവരി മധ്യം വരെയാണ് പുതിയ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയമുള്ളത്. അന്താരാഷ്ട്ര മൈഗ്രേഷനെ ആശ്രയിച്ചാണ് കാനഡ സാമ്പത്തിക വളര്‍ച്ചയെ നിയന്ത്രിക്കുന്നത്. വിദേശികളാണ് കഴിഞ്ഞ ദശകത്തിനിടെ എംപ്ലോയ്‌മെന്റ് മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

സ്വദേശികളുടെ പ്രായമേറുന്നതും, ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞതും പ്രശ്‌നമാകുമ്പോള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇമിഗ്രേഷന്‍ വഴി കാനഡ വിജയിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends