രണ്ടാം ഭാര്യയെ എങ്ങനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം ; സൗദിയില്‍ പുരുഷന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്‌സ് വിവാദത്തിലായതോടെ ഉപേക്ഷിച്ചു

രണ്ടാം ഭാര്യയെ എങ്ങനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം ; സൗദിയില്‍ പുരുഷന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്‌സ് വിവാദത്തിലായതോടെ ഉപേക്ഷിച്ചു
സൗദി അറേബ്യയില്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്‌സ് വിവാദത്തില്‍. രണ്ടാം ഭാര്യയെ എങ്ങനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം എന്നതിന് പരിശീലനം നല്‍കുന്ന കോഴ്‌സാണിത്. എന്നാല്‍ സൗദിയിലെ ഒരു വിഭാഗം സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചതോടെ കോഴ്‌സ് നടത്തിപ്പുകാര്‍ ഇത് പിന്‍വലിച്ചു.സ്‌കില്‍സ് ഓഫ് ചൂസിംഗ് സെക്കന്‍ഡ് വൈഫ് എന്നായിരുന്നു കോഴ്‌സിന്റെ പേര്. അല്‍ റാസ് ഗവര്‍ണറേറ്റിലെ അല്‍ ബിര്‍ അസോസിയേഷനായിരുന്നു പരിശീലനം നടത്താനിരുന്നത് നവംബര്‍ 16,17 നുമായിരുന്നു പക്ഷെ പ്രതിഷേധം കടുത്തതോടെ പരിശീലന ക്ലാസ് ഉപേക്ഷിക്കേണ്ടി വന്നു.

പ്രതിഷേധം കണക്കിലെടുത്താണ് കോഴ്‌സ് ഉപേക്ഷിച്ചതെന്ന് അല്‍ ബിര്‍ അസോസിയേഷന്‍ ഡയരക്ടര്‍ പറഞ്ഞു.

ബഹുഭാര്യത്വത്തെ ഗൗരവമായി പരി?ഗണിക്കുന്നവര്‍ക്കും ഇതിലുണ്ടാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ ഭയപ്പെടുന്നവര്‍ക്കുമായാണ് പരിശീലനമെന്നായിരുന്നു കോഴ്‌സിന്റെ പരസ്യത്തില്‍ പറഞ്ഞത്. എന്നാല്‍ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായി നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

Other News in this category4malayalees Recommends