സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥി
ചിക്കാഗോ :അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം മത്സരിക്കുന്നു .

അമേരിക്കന്‍ മലയാളികളുടെ സംഘടനാചരിത്രത്തില്‍ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ .തുടക്കം മുതല്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് വരുവാന്‍ ഫോമ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യര്‍ത്ഥിച്ചു

ലോകത്തു തന്നെ പ്രവര്‍ത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത് .തുടര്‍ന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയില്‍ കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുതല്‍ക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത് .

ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത് .നാലുവര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റായി . വാശിയേറിയ തെരഞ്ഞെടുപ്പില്‍ സംഘടനയുടെ പ്രസിഡന്റുമായി .

ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണല്‍ കമ്മിറ്റി മെമ്പര്‍ ,റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചു .2018 ല്‍ ചിക്കാഗോയില്‍ നടന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സംഘടനാപാടവത്തിന്റെ മുതല്‍ക്കൂട്ടായി മാറി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ രണ്ട് ടേം പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ചിക്കാഗോയിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം തന്റെ കഴിവുകള്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കുവാനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അറിയിച്ചു.

ഫോമയുടെ തുടക്കം മുതല്‍ തുടരുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആര്യോഗ്യം, പാര്‍പ്പിടം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും , കോവിഡ് കാലത്തും ഫോമ കേരളത്തിനു നല്‍കിയ പരിരക്ഷ വീടുകളായും, ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ഒരു കണ്ണിയായി നില്‍ക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്ന് പ്രവര്‍ത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങള്‍ സണ്ണി വള്ളിക്കളം അറിയിച്ചു.


ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികള്‍, സുഹൃത്തുക്കള്‍, ഫോമയുടെ മുന്‍കാല നേതാക്കള്‍ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നില്‍ ഏല്‍പ്പിക്കുന്ന വിശ്വാസത്തിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും .അദ്ദേഹം ഉറപ്പു നല്‍കി.

ഫോണ്‍: 8477227598.



Other News in this category



4malayalees Recommends