യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി മരണം ; 12 കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്ക് ; അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റിലായി

യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി മരണം ; 12 കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്ക് ; അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റിലായി
അമേരിക്കയിലെ വിസ്‌കോസിനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്‍പായി നടക്കുന്ന പരേഡിലേക്ക് ആഡംബര വാഹനം ഇടിച്ചുകയറി നിരവധിപ്പേര്‍ മരിച്ചു. അമിത വേഗത്തിലെത്തി ചുവന്ന നിറത്തിലുള്ള ആഡംബര കാറാണ് അപകടമുണ്ടാക്കിയത്. 12 കുട്ടികള്‍ അടക്കം 27ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വാക്കേഷായിലെ ക്രിസ്തുമസ് പരേഡിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.

vehicle-plows-into-christmas-parade-usa

അപകടകാരണമായ കാറിന്റെ ഡ്രൈവറെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇവിടെ നിന്ന് വെടിയൊച്ചകള്‍ കേട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരേഡില്‍ ഭാഗമായിരുന്ന നിരവധി മുതിര്‍ന്നയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരേഡിലേക്ക് ചുവന്ന വാഹനം ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പരേഡ് നടക്കുന്നതിന്റെ പിന്നില്‍ നിന്നാണ് വാഹനം ഇടിച്ചുകയറിയത്. നിരവധിപ്പേര്‍ പരേഡ് കടന്നുപോകുന്നത് കാണാനായി റോഡിന്റെ ഇരുവശങ്ങളിലുമുണ്ടായിരുന്നു.

20ല്‍ അധികം പേരെ ഇടിച്ചാണ് വാഹനം മുന്നോട്ട് പോയത്. അപകടത്തില്‍ മരിച്ചയാളുകളുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് വിശദമാക്കി. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്നത് ഇനിയും പൊലീസ് വ്യക്തമാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി വൈറ്റ്‌ഹൌസ് വിശദമാക്കി.Other News in this category4malayalees Recommends