ക്രിസ്മസ് പരേഡിനിടെ പാഞ്ഞുകയറിയ എസ് യുവി നിരവധി ജീവനുകള്‍ കവര്‍ന്നു ; 11 മുതിര്‍ന്നവരും 12 കുട്ടികളും ആശുപത്രിയില്‍ ; അഞ്ചോളം പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ; ക്രിസ്മസ് ആഘോഷത്തിന്റെ ആവേശം ഏറ്റുവാങ്ങുന്നതിനിടെ വേദനയായി വിസ്‌കോണ്‍സിനിലെ സംഭവം

ക്രിസ്മസ് പരേഡിനിടെ പാഞ്ഞുകയറിയ എസ് യുവി നിരവധി ജീവനുകള്‍ കവര്‍ന്നു ; 11 മുതിര്‍ന്നവരും 12 കുട്ടികളും ആശുപത്രിയില്‍ ; അഞ്ചോളം പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ; ക്രിസ്മസ് ആഘോഷത്തിന്റെ ആവേശം ഏറ്റുവാങ്ങുന്നതിനിടെ വേദനയായി വിസ്‌കോണ്‍സിനിലെ സംഭവം
ക്രിസ്മസ് ആഘോഷത്തിന്റെ ആരവം കരച്ചിലിലേക്ക് വഴിമാറി. യുഎസിലെ വിസ് കോണ്‍സിനിലെ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറിയതോടെ ഇവിടം ചോരക്കളമാകുകയായിരുന്നു. പാഞ്ഞെത്തിയ വാഹനം അഞ്ചോളം പേരുടെ ജീവനെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത് ആഘോഷമായി പോകുന്ന പരിപാടിയിലാണ് ദാരുണ സംഭവം നടന്നത്.

Residents helped one another as several people were injured and multiple killed after the vehicle plowed through the crowd

എസ് യുവി വാഹനമാണ് പരേഡിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് ഇടയാക്കിയയാളുടെ വാഹനവും ഓടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

അപകടമുണ്ടാക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. പരിക്കേറ്റവരുടേയും മരിച്ചവരുടേയും വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തുകയാണെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രിസ്മസ് ആഘോഷത്തിന് മുമ്പായി നടക്കുന്ന പരമ്പരാഗത ചടങ്ങാണ് ക്രിസ്മസ് പരേഡ്. ആഘോഷത്തോടെയുള്ള ഈ യാത്ര ദുരന്തയാത്രയാകുകയായിരുന്നു.

Authorities rushed to the scene Sunday as terrified witnesses described a horrific scene with 'crumpled ' bodies and broken limbs as many were hit by the speeding vehicle

ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടിയെ എസ്യുവി ഇടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. പലരും തെറിച്ചു വീഴുകയായിരന്നുവെന്നും എല്ലൊടിഞ്ഞവരും ചോരവാര്‍ന്നു കിടക്കുന്നവരുമായി നിരവധി പേര്‍ അവിടെയുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

36 കാരിയായ കിന്‍ഡര്‍ ഗാര്‍ഡന്‍ അധ്യാപിക മെലിന്‍ഡയും ഒരു ചെറിയ കുട്ടിയെ ഇടിച്ച സംഭവം വിശദീകരിച്ചു.പലയിടത്തും ചോക്‌ളേറ്റും ബാഗുകളും ചിന്നിചിതറി കിടപ്പുണ്ടായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് കണക്ക്.11 മുതിര്‍ന്നവരും 12 കുട്ടികളും ആറോളം ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് വ്യക്തമാക്കി.

തിങ്കളാഴ്ച വൊക്കേഷ സ്‌കൂള്‍ ഡിസ്ട്രിക് സ്‌കൂള്‍ അവധി നല്‍കിയിരിക്കുകയാണ്. കുട്ടികള്‍ക്കും സ്റ്റാഫുകള്‍ക്കും പിന്തുണ നല്‍കാനായിട്ടാണിത്. പിടിയിലായയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സംഭവത്തെ കുറിച്ച് പൂര്‍ണ്ണ വിവരം പൊലീസ് നല്‍കിയിട്ടില്ല.

Other News in this category4malayalees Recommends