സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക പരീക്ഷ പേടി മാറാന്‍ ഗുളിക നല്‍കിയെന്ന പരാതി ; അന്വേഷണം തുടങ്ങി

സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക പരീക്ഷ പേടി മാറാന്‍ ഗുളിക നല്‍കിയെന്ന പരാതി ; അന്വേഷണം തുടങ്ങി
ഖത്തറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം തുടങ്ങി. ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്. 'സ്വകാര്യ സ്‌കൂളിലെ അധ്യാപിക ചില കുട്ടികള്‍ക്ക് ഗുളിക നല്‍കിയെന്നാരോപിച്ച് ഒരു കുട്ടിയുടെ അമ്മ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും' മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചിട്ടുണ്ട്.

പരീക്ഷപ്പേടി മാറാന്‍ എന്ന പേരിലാണ് ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് അധ്യാപിക ഗുളിക നല്‍കിയതെന്നാണ് ആരോപണം. സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉത്കണ്ഠ മാറാനെന്ന പേരില്‍ ഉറക്ക ഗുളികയാണ് അധ്യാപിക നല്‍കിയതെന്നും രക്ഷിതാവ് ട്വീറ്റ് ചെയ്!തു. ഇതിന് പിന്നാലെ ഇവര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്!തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Other News in this category



4malayalees Recommends