ഇന്ത്യയുടെ കോവാക്‌സിന് കാനഡയുടെ അംഗീകാരം; നവംബര്‍ 30 മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പ്രവേശനം; തീരുമാനം ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ

ഇന്ത്യയുടെ കോവാക്‌സിന് കാനഡയുടെ അംഗീകാരം; നവംബര്‍ 30 മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പ്രവേശനം; തീരുമാനം ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് കാനഡയുടെ അംഗീകാരം. ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് നവംബര്‍ 30 മുതല്‍ പ്രവേശനം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


'മൂന്ന് കോവിഡ്-19 വാക്‌സിനുകള്‍ക്ക് കൂടിയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ കാനഡയിലേക്കും, രാജ്യത്തിന് അകത്തും യാത്രക്കായി സ്വീകരിക്കുക', കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. കോവാക്‌സിന് പുറമെ സിനോഫാം, സിനോവാക് വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

നിലവില്‍ ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ, ആസ്ട്രാസെനെക, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനുകള്‍ ഉപയോഗിച്ച് വാക്‌സിനെടുത്തവര്‍ക്കാണ് കാനഡ പ്രവേശനം അനുവദിക്കുന്നത്. 'നവംബര്‍ 30, 2021 മുതല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള പ്രീ എന്‍ട്രി മോളിക്യൂലാര്‍ ടെസ്റ്റ് ഫലം ആവശ്യമായി വരില്ല', കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.

ഇവര്‍ക്കൊപ്പം എത്തുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ നിയമമാറ്റം ബാധകമാകും. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയതായി കണക്കാക്കാന്‍ അംഗീകൃത വാക്‌സിനുകള്‍ രണ്ട് ഡോസാ, ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒരു ഡോസോ യാത്ര ചെയ്യുന്നതിന് 14 ദിവസം മുന്‍പ് സ്വീകരിച്ചിരിക്കണം, അധികൃതര്‍ വ്യക്തമാക്കി.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നവംബര്‍ 3നാണ് ഡബ്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
Other News in this category



4malayalees Recommends