റിയാദില്‍ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

റിയാദില്‍ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
സൗദിയിലെ റിയാദിലും നഗരത്തിന്റെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശോധന ശക്തമാക്കി. നിലവാരമില്ലാത്ത വ്യാപാര താമസ കെട്ടിടങ്ങള്‍ ഇതിന്റെ ഭാഗമായി പൊളിച്ചു മാറ്റും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരേയും വ്യാപാരം ചെയ്യുന്നവരേയും പിടികൂടി നിയമ നടപടി സ്വീകരിക്കും. റിയാദ് ഗവര്‍ണറുടെ നിര്‍ദേശമനുസരിച്ചാണ് ഒക്ടോബര്‍ 26ന് പരിശോധന തുടങ്ങിയത്. രാജ്യത്തെ 11 വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധനയില്‍. ഐടി മേഖലയുള്‍പ്പെടെ രാജ്യത്തെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയുണ്ട്. ഇതിനിടയില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടി കൂടി നാടുകടത്തും. 969 സ്ഥാപനങ്ങളില്‍ ഇതിനകം പരിശോധന നടത്തി. വൃത്തിക്കുറവ്, നിര്‍ദേശിച്ച നിലവാരമില്ലാതിരിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി 789 സ്ഥാപനങ്ങള്‍ക്ക് നോട്ടീസുണ്ട്. ഇതില്‍ ചിലര്‍ക്ക് പിഴ ലഭിച്ചു. നിശ്ചിത സമയത്തിനകം നിലവാരം ഉയര്‍ത്തണം. മോശം അവസ്ഥയിലുള്ള 62 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിഛേദിച്ചു. ഇതിലുള്ളവര്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും

Other News in this category



4malayalees Recommends