ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചു കയറ്റി അഞ്ചു പേര്‍ മരിച്ച സംഭവം ; പിടിയിലായ ഡറല്‍ ബ്രൂക്‌സ് നിരവധി കേസുകളില്‍ പ്രതി ; ചികിത്സയിലുള്ളവരില്‍ ആറു കുട്ടികളുടെ നില ഗുരുതരം

ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചു കയറ്റി അഞ്ചു പേര്‍ മരിച്ച സംഭവം ; പിടിയിലായ ഡറല്‍ ബ്രൂക്‌സ് നിരവധി കേസുകളില്‍ പ്രതി ; ചികിത്സയിലുള്ളവരില്‍ ആറു കുട്ടികളുടെ നില ഗുരുതരം
ക്രിസ്മസ് നാളുകളില്‍ വിസ്‌കോണ്‍സില്‍ മില്‍വാക്കിയില്‍ ആഘോഷം ദുരന്തമായി മാറുകയായിരുന്നു . ഞായറാഴ്ച ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി നടന്ന ക്രിസ്മസ് പരേഡിലേക്ക് ചുവന്ന എസ് യുവി വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ അഞ്ച് പേരാണ് മരിച്ചത്.

The Waukesha parade

സംഭവത്തില്‍ നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 പേര്‍ കുട്ടികളാണ്. ആറു കുട്ടികളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാഹനമോടിച്ച ഡറല്‍ ബ്രൂക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഡറല്‍ ജാമ്യ തുക കെട്ടി ജയിലില്‍ നിന്നിറങ്ങി അധികമാകും മുമ്പാണ് ഈ സംഭവം. ഇയാള്‍ക്ക് പരേഡിലെ ആരുമായി പരിചയമില്ല. മനപൂര്‍വ്വമുണ്ടാക്കിയ അപകടമാണോ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

The images above show victims lying on the ground after the red Ford SUV plowed through a holiday parade in Waukesha on Sunday

പരേഡിന്റെ സമയത്തുള്ള ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

പിടിയിലായ ഡറല്‍ ബ്രൂക്‌സിന് ഭീകര പ്രവര്‍ത്തനങ്ങളുള്ളതായി തെളിഞ്ഞിട്ടില്ല. നേരത്തെ കത്തിയാക്രമണം പോലുള്ള സംഭവങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ദാരുണവും ഭീകരവുമായ സംഭവമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ബൈഡന്‍ അനുശോചനം അറിയിച്ചു.

Other News in this category



4malayalees Recommends