കാനഡയില്‍ 16.5 മില്ല്യണ്‍ ഡോളറിന്റെ ലോട്ടറി അടിച്ചത് ഇന്ത്യന്‍ വംശജയ്ക്ക്; എഡ്മണ്ടനില്‍ എടുത്ത ടിക്കറ്റില്‍ ഭാഗ്യം തേടിയെത്തിയത് ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്ന വനിതയ്ക്ക്

കാനഡയില്‍ 16.5 മില്ല്യണ്‍ ഡോളറിന്റെ ലോട്ടറി അടിച്ചത് ഇന്ത്യന്‍ വംശജയ്ക്ക്; എഡ്മണ്ടനില്‍ എടുത്ത ടിക്കറ്റില്‍ ഭാഗ്യം തേടിയെത്തിയത് ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്ന വനിതയ്ക്ക്

എഡ്മണ്ടനിലെ 10-ാമത് മില്ല്യണ്‍ ഡോളര്‍ ജേതാവ് ഇന്ത്യന്‍ വംശജ. 16,511,291.40 ഡോളര്‍ സമ്മാനമാണ് സഗിതാ നാരായണിനെ തേടിയെത്തിയത്. നവംബര്‍ 10ന് നറുക്കെടുത്ത ലോട്ടോ 6/49 ടിക്കറ്റിലാണ് സമ്മാനം ലഭിച്ചത്.


സെന്റ് ആല്‍ബെര്‍ട്ടില്‍ നിന്നുള്ള സഗിതാ എഡ്മണ്ടനിലെ കിംഗ്‌സ്‌വേ അവന്യൂവിലുള്ള കനേഡിയന്‍ ടയര്‍ ഗ്യാസ് ബാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

ലോട്ടോ വാര്‍ത്താക്കുറിപ്പ് പ്രകാരം ഈ വര്‍ഷം 1 മില്ല്യണ്‍ ഡോളറിലേറെ സമ്മാനം നേടുന്ന 54-ാമത്തെ ആല്‍ബര്‍ട്ട സ്വദേശിയും, 10-ാമത്തെ എഡ്മണ്ടന്‍ സ്വദേശിയുമാണ് സഗിതാ നാരായണ്‍.

വമ്പന്‍ സമ്മാനത്തുക ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ സന്തോഷത്തോടൊപ്പം ഞെട്ടലും നേരിട്ടെന്ന് സഗിതാ നാരായണ്‍ വ്യക്തമാക്കി. സമ്മാനത്തുക ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ ഇവര്‍ തീരുമാനിച്ചിട്ടില്ല.

സ്വപ്‌നം കണ്ടത് പോലൊരു കിച്ചണ്‍ നിര്‍മ്മിക്കാനാണ് ആദ്യ പദ്ധതി. ഇതിന് പുറമെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഒരു കാര്‍ സമ്മാനമായി നല്‍കാനും താനും, ഭര്‍ത്താവും ആഗ്രഹിക്കുന്നുവെന്ന് സഗിത വ്യക്തമാക്കി.
Other News in this category



4malayalees Recommends