ക്രിസ്മസ് പരേഡിനിടെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ മരണം ആറായി ; എട്ടുവയസ്സുകാരി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി ; പ്രതിയെ കോടതിയില്‍ ഹാജരാക്കി ; മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം നിര്‍ണ്ണായകമാകുന്നു

ക്രിസ്മസ് പരേഡിനിടെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ മരണം ആറായി ; എട്ടുവയസ്സുകാരി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി ;  പ്രതിയെ കോടതിയില്‍ ഹാജരാക്കി ; മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം നിര്‍ണ്ണായകമാകുന്നു
ക്രിസ്മസ് പരേഡിനിടെ വിസ്‌കോസിനില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ മരണം 6 ആയി. 62 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. എട്ടുവയസ്സുകാരിയാണ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഡാരല്‍ ബ്രൂക്ക് എന്ന 39 കാരനാണ് കേസില്‍ പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Wisconsin Christmas Parade: Chilling Video Shows SUV Running Over People In US  Christmas Parade

കോടതിയില്‍ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ജഡ്ജ് വായിക്കുമ്പോള്‍ ബ്രൂക്ക് വിതുമ്പി. ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം ശിക്ഷാ വിധിയെ സ്വാധീനിക്കും. നരഹത്യ എന്നതിലപ്പുറം ഗൗരവമേറിയ ശിക്ഷ തന്നെ പ്രതിയ്ക്ക് ലഭിച്ചേക്കും.

Multiple Dead, Over 20 Injured After Speeding Car Drives Into Christmas  Parade In US

മൂന്നു സംസ്ഥാനങ്ങളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബ്രൂക്ക്. മറ്റൊരു കേസില്‍ ജാമ്യം കിട്ടിയ ശേഷമാണ് പ്രതി ഈ ദാരുണ സംഭവത്തില്‍ പ്രതിയായിരിക്കുന്നത്.വാഹനമിടിച്ച് ആളുകള്‍ തെറിച്ചുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. യാതൊരു ഇമോഷനുമില്ലാതെയാണ് ഇയാള്‍ ഈ സമയം ഡ്രൈവ് ചെയ്തിരുന്നതെന്നാണ് സാക്ഷി മൊഴി. അതിവേഗത്തിലാണ് വാഹനം പരേഡിലേക്ക് ഓടിച്ചു കയറ്റിയത്. പ്രതിയുടെ ഉദ്ദേശ്യം പുറത്തുകൊണ്ടുവരണമെന്നാണ് സാക്ഷികളായവര്‍ പറയുന്നത്.

Some fatalities' after SUV speeds into Christmas parade in Wisconsin - The  Hindu

വാഹനമിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറിച്ചുവീഴുകയായിരുന്നു. വാഹനത്തിന് നേരെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വെടിവച്ചിരുന്നു. മനപൂര്‍വ്വമായി വാഹനം ഇടിച്ചുകയറ്റുന്നതായിട്ടാണ് ഓഫീസര്‍ മൊഴി നല്‍കുന്നു. സിഗ്‌സാഗ് മോഷനില്‍ ഇയാള്‍ വാഹനമോടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ഇയാളുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്നാണ് സാക്ഷി മൊഴി.

13 കുട്ടികളോളം ഇപ്പോഴും ആശുപത്രിയിലാണ്. ഇതില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലുമാണ്.

Other News in this category4malayalees Recommends