ബിസിയില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍; അടുത്ത 10 ദിവസം പ്രൊവിന്‍സില്‍ സ്ഥിതി വെല്ലുവിളി നിറഞ്ഞതെന്ന് മുന്നറിയിപ്പ്; കനത്ത മഴയ്‌ക്കൊപ്പം വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നു; നദിയിലെ ജലം ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ബിസിയില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍; അടുത്ത 10 ദിവസം പ്രൊവിന്‍സില്‍ സ്ഥിതി വെല്ലുവിളി നിറഞ്ഞതെന്ന് മുന്നറിയിപ്പ്; കനത്ത മഴയ്‌ക്കൊപ്പം വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നു; നദിയിലെ ജലം ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ഈ മാസം ആദ്യം മുതല്‍ പെയ്യുന്ന കനത്ത മഴ നാശം വിതയ്ക്കുന്നതില്‍ നിന്നും കരകയറാന്‍ ശ്രമിക്കവെ ബ്രിട്ടീഷ് കൊളംബിയയ്ക്ക് പുതിയ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകള്‍ പ്രവചിക്കുന്നത്. മെട്രോ വാന്‍കോവര്‍, ഹോവ് സൗണ്ട്, വിസ്ലര്‍, ഫ്രാസെര്‍ വാലി എന്നിവിടങ്ങളില്‍ 80 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.


വെള്ളിയാഴ്ച വരെ ഈ മഴ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മലനിരകളില്‍ ഫ്രീസിംഗ് പരിധി ഉയരുകയും, കൂടുതല്‍ മഞ്ഞുരുകി വെള്ളപ്പൊക്ക സാധ്യത കടുപ്പമാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കനത്ത വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്ന ഫ്രേസര്‍ വാലിയും, ഹോപ്പിന് സമീപവും ഉള്‍പ്പെടെയുള്ള സൗത്ത് കോസ്റ്റ് പ്രദേശങ്ങള്‍ക്ക് ഹൈ സ്ട്രീം ഫ്‌ളോ അഡൈ്വസറി നല്‍കിയിട്ടുണ്ട്.

മഴ മൂലം നദികളിലെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. വാന്‍കോവര്‍ ദ്വീപിലും, സെന്‍ഡ്രല്‍ കോസ്റ്റിലും, നോര്‍ത്ത് കോസ്റ്റിലും കാറ്റും, മഴയും, മഞ്ഞും സംബന്ധിച്ച മുന്നറിയിപ്പുകളുണ്ട്. അതേസമയം നിലവിലെ കൊടുങ്കാറ്റ് അകന്നാല്‍ ശനിയാഴ്ചയോടെ മറ്റൊന്ന് തീരം തൊടുമെന്നാണ് അറിയിപ്പ്. അതുകൊണ്ട് തന്നെ അടുത്ത 10 ദിവസം വെല്ലുവിളി നിറഞ്ഞതാണെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക് ഫാണ്‍വര്‍ത്ത് പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയ ഹൈവേകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുരയാണ്. അവശ്യ യാത്രകള്‍ക്ക് മാത്രമാണ് ചിലയിടങ്ങളില്‍ റോഡ് തുറന്നുനല്‍കിയത്. റോഡില്‍ യാത്രക്ക് ഇറങ്ങുന്നതിന് മുന്‍പ് ഹൈവേകള്‍ പരിശോധിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി റോബ് ഫ്‌ളെമിംഗ് ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends