തുണി അലക്കിയത് ശരിയായില്ല, 9 വയസ്സുകാരിക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ക്രൂരത ; 30 കാരിയായ ബന്ധുവിനെതിരെ കേസെടുത്തു

തുണി അലക്കിയത് ശരിയായില്ല, 9 വയസ്സുകാരിക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ക്രൂരത ; 30 കാരിയായ ബന്ധുവിനെതിരെ കേസെടുത്തു
വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന് ആരോപിച്ച് ഒമ്പതു വയസുകാരിക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ക്രൂരത. കുട്ടിയുടെ ബന്ധുവാണ് ക്രൂരത നടത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതോടെയാണ് കൊടുംക്രൂരത പുറംലോകം അറിഞ്ഞത്.

അമ്മായിയുടെ വസ്ത്രങ്ങള്‍ നന്നായി അലക്കിയില്ലെന്ന് ആരോപിച്ചാണ് ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കഴുത്തിലും നെഞ്ചിലും വലതു തോളിലും ചെവിയിലും സാരമായി പൊള്ളലേറ്റ 9 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ബന്ധു സഫിയ ഷെയ്ഖിന് (30) എതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മായിയുടെ വീട്ടിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാകുമ്പോള്‍ പെണ്‍കുട്ടിയുടെ മേല്‍നോട്ട ചുമതല മൂത്ത ജ്യേഷ്ഠനായിരിക്കുമമെന്നും പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends