മരക്കാര്‍ ടീസര്‍ വൈറല്‍ ; മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് ഫെയ്‌സ്ബുക്ക്

മരക്കാര്‍ ടീസര്‍ വൈറല്‍ ; മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് ഫെയ്‌സ്ബുക്ക്
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ തരംഗമാവുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ലക്ഷണക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ കണ്ടത്. നിരവധി പേരാണ് ടീസറിന് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്നത്.

എന്നാല്‍, ഈ കമന്റ് ബഹളത്തിനിടയില്‍ ആരാധകരുടെ കണ്ണുടക്കിയത് ഒരേയൊരു കമന്റിലായിരുന്നു. അത് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ടീസര്‍ പോസ്റ്റിന് ഫേസ്ബുക്ക് തന്നെ നല്‍കിയ കമന്റ് ആയിരുന്നു. 'ഈ ടീസര്‍ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാന്‍ കഴിയുന്നില്ല' – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ചിത്രം ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും എല്ലാം തന്നെ വന്‍ ആവേശത്തിലാണ്. പ്രിയദര്‍ശന്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends