അവരെങ്ങാനും എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ .. കൈയ്യില്‍ ഡ്രിങ്ക്‌സുമായി കങ്കണ

അവരെങ്ങാനും എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ .. കൈയ്യില്‍ ഡ്രിങ്ക്‌സുമായി കങ്കണ
സിഖ് വിഭാഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണൗത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ തുടരെ വരുന്ന കേസുകളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

2014 ലെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയില്‍ ഒരു ഗ്ലാസ് ഡ്രിങ്ക്‌സും പിടിച്ച് നില്‍ക്കുന്ന ചിത്രമാണിത്.'മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആര്‍, ഒരുപക്ഷെ അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ വീട്ടിലെ എന്റെ മൂഡ്', എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നടി എഴുതിയിരിക്കുന്നത്.

നടി ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. 'ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Other News in this category4malayalees Recommends