മൂന്നംഗ കുടുംബം കൈഞരമ്പ് മുറിച്ച നിലയില്‍; അധ്യാപികയും സഹോദരനും മരിച്ചു, കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ; അമ്മ ഗുരുതരാവസ്ഥയില്‍

മൂന്നംഗ കുടുംബം കൈഞരമ്പ് മുറിച്ച നിലയില്‍; അധ്യാപികയും സഹോദരനും മരിച്ചു, കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ; അമ്മ ഗുരുതരാവസ്ഥയില്‍
വൈപ്പിനില്‍ അമ്മയും മക്കളും ഉള്‍പ്പെടെ മൂന്നംഗ കുടുംബം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയില്‍. രണ്ട് പേര്‍ മരണപ്പെട്ടു. ഞാറയ്ക്കല്‍ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.

മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പോലീസ് അറിയിച്ചു.

രണ്ട് ദിവസമായി വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ചാണ് പോലീസെത്തി പരിശോധന നടത്തിയത്.


Other News in this category4malayalees Recommends