വീട്ടുകാര്‍ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നു, ആറു മാസത്തോളം അവര്‍ സംസാരിച്ചില്ല ; ഐശ്വര്യ ലക്ഷ്മി

വീട്ടുകാര്‍ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നു, ആറു മാസത്തോളം അവര്‍ സംസാരിച്ചില്ല ; ഐശ്വര്യ ലക്ഷ്മി
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നൊരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി,' ഐശ്വര്യ പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. അച്ഛനും അമ്മയും ഒട്ടും സപ്പോര്‍ട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവര്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു,' താരം പറയുന്നു.

2022 ല്‍ പുത്തിറങ്ങാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷിമിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Other News in this category4malayalees Recommends