'ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷ ; വിവാഹ മോചന വാര്‍ത്തയ്ക്കിടെ പ്രിയങ്ക

'ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷ ; വിവാഹ മോചന വാര്‍ത്തയ്ക്കിടെ പ്രിയങ്ക
പ്രിയങ്ക ചോപ്രയും നിക് ജൊനാസും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നും നിക് ജൊനാസിന്റെ പേര് എടുത്തു മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. ഇത് വ്യാജമാണെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നെറ്റ്ഫ്‌ളിക്‌സില്‍ പുതിയ കോമഡി പരമ്പരയ്ക്ക് തുടക്കമിടുകയാണ് പ്രിയങ്കയും ജൊനാസ് കുടുംബവും. 'ദ് ജോനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ്' എന്നാണ് പുതിയ പരമ്പരയുടെ പേര്. ജോനാസ് സഹോദരന്മാരായ നിക്കും ജോയും കെവിനും അവരുടെ കുടുംബവും ജൊനാസ് ഫാമിലി റോസ്റ്റിന്റെ ഭാഗമാകുന്നുണ്ട്.

ജൊനാസ് കുടുംബത്തില്‍ കുട്ടികളില്ലാത്ത ഏക ദമ്പതിമാര്‍ തങ്ങളാണെന്ന് ഷോയില്‍ പ്രിയങ്ക പറഞ്ഞു. കുഞ്ഞിന്റെ കാര്യമൊക്കെ കാത്തിരുന്ന് കാണാം എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. 'ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷ' എന്നാണ് പ്രിയങ്ക പറയുന്നത്.

ഭര്‍ത്താവ് നിക് ജൊനാസുമായുള്ള 10 വയസ് പ്രായ വ്യത്യാസത്തെ കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്. പ്രായക്കുറവുള്ള ഭര്‍ത്താവിനെ പോപ്പ് സംസ്‌കാരം പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ ടിക് ടോക് നന്നായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് തന്നെ പഠിപ്പിച്ചത് നിക്കാണ് എന്നും പ്രിയങ്ക പറയുന്നു.

Other News in this category4malayalees Recommends