കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുക ; ഫലം നെഗറ്റീവെങ്കില്‍ സ്‌കൂളില്‍ വരാം, മറിച്ചെങ്കില്‍ വീട്ടില്‍ ഐസൊലേഷന്‍ ; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ നിയമങ്ങള്‍ നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍

കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുക ; ഫലം നെഗറ്റീവെങ്കില്‍ സ്‌കൂളില്‍ വരാം, മറിച്ചെങ്കില്‍ വീട്ടില്‍ ഐസൊലേഷന്‍ ; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ നിയമങ്ങള്‍ നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍
കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനിടെ പല മാതാപിതാക്കളും ആശങ്കയിലാണ്. കോവിഡ് വ്യാപനമാണ് പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുകയും പഴയ ജീവിതം തിരിച്ചുകിട്ടുകയും ചെയ്യണമെന്ന് പലരും ആഗ്രഹിക്കുന്നുമുണ്ട്. ഏതായാലും കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ പുതിയ നിര്‍ദ്ദേശവുമായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ രംഗത്തുവന്നു. നവംബര്‍ 29 മുതല്‍ പുതിയ നിയമങ്ങള്‍ പാലിച്ചു തുടങ്ങണം.

face mask nsw restrictions easing sydney

വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും കോവിഡ് രോഗിയുമായി നേരട്ട് ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ നെഗറ്റീവെങ്കില്‍ പഴയതുപോലെ സ്‌കൂളിലേക്ക് മടങ്ങാം. പൊസീറ്റീവെങ്കില്‍ ഐസൊലേഷനില്‍ പോകണം.

രോഗിയുമായി അടുത്തു ബന്ധപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ ടെസ്റ്റ് ചെയ്യണം.

ഏഴു ദിവസത്തിന് ശേഷം വിദ്യാര്‍ത്ഥി വീട്ടില്‍ വച്ചുതന്നെ റാപിഡ് ടെസ്റ്റ് നടത്തണം. മാസ്‌ക് ഉപയോഗിക്കാനും നിര്‍ബന്ധിതമാണ്. റിപ്ഡ് ടെസ്റ്റും നെഗറ്റീവായാല്‍ സാധാരണ ജീവിതത്തിലേക്ക് പോകാം.

സ്‌കൂളുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നതിനൊപ്പം മുതിര്‍ന്നവരും ധരിക്കണം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം.

ക്ലീനിങ് പരിപാടികളിലും അധികൃതര്‍ തൃപ്തരാണ്. സാധാരണ സ്‌കൂള്‍ സാനിറ്റൈസേഷന്‍ തന്നെ പ്രതിരോധത്തിന് സഹായിക്കും. സ്‌കൂളുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ക്ലസ്റ്ററായി മാറുകയും ചെയ്താല്‍ മാത്രം അടച്ചിടുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends