കുടിയേറ്റക്കാരുടെ അപേക്ഷകള്‍ കുന്നുകൂടുന്നു; കാനഡയില്‍ 1.8 മില്ല്യണ്‍ ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ്; കോവിഡ് മഹാമാരി നടപടിക്രമങ്ങളുടെ താളം തെറ്റിച്ചു

കുടിയേറ്റക്കാരുടെ അപേക്ഷകള്‍ കുന്നുകൂടുന്നു; കാനഡയില്‍ 1.8 മില്ല്യണ്‍ ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ്; കോവിഡ് മഹാമാരി നടപടിക്രമങ്ങളുടെ താളം തെറ്റിച്ചു

ഐആര്‍സിസിയുടെ ഇമിഗ്രേഷന്‍ ആപ്ലിക്കേഷന്‍ ബാക്ക്‌ലോഗ് 1.8 മില്ല്യണ്‍ തൊട്ടതായി റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ പുറത്തുവിട്ട കണക്കുകളാണ് കുടിയേറ്റക്കാരുടെ അപേക്ഷ കുന്നുകൂടുന്നതായി വ്യക്തമാക്കുന്നത്.


2021 ഒക്ടോബര്‍ 27 വരെയുള്ള ഐആര്‍സിസി ഡാറ്റ പ്രകാരം 548,000 പെര്‍മനന്റ് റസിഡന്‍സ് ആപ്ലിക്കേഷനുകളാണ് പരിശോധിക്കാനുള്ളത്. സ്റ്റഡി പെര്‍മിറ്റ്, വര്‍ക്ക് പെര്‍മിറ്റ്, ടെംപററി റസിഡന്റ് വിസ, വിസിറ്റര്‍ എക്സ്റ്റന്‍ഷന്‍ എന്നിങ്ങനെയുള്ള താല്‍ക്കാലിക റസിഡന്‍സ് ആപ്ലിക്കേഷനുകളുടെ എണ്ണം 776,000 ആണ്.

ഒക്ടോബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 468,000 കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകളും പരിശോധിക്കാനുണ്ട്. ഐആര്‍സിസി കണക്കുകള്‍ പ്രകാരം ബാക്ക്‌ലോഗ് ജൂലൈ മുതല്‍ 350,000-ഓളം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കുകളും, അതിര്‍ത്തി നിയന്ത്രണങ്ങളും, വിദേശ യാത്രകളിലെ പരിമിതികളും, രേഖകള്‍ നേടാനുള്ള കാലതാമസവും ചേര്‍ന്ന് മഹാമാരി കാലത്ത് പ്രൊസസിംഗ് വെല്ലുവിളികള്‍ നേരിടുന്നായി ഐആര്‍സിസി വ്യക്തമാക്കുന്നു.

ഇത് അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളാനുള്ള ശേഷിയെ ബാധിക്കുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്നാണ് അധികൃതരുടെ വാദം. അതോടൊപ്പം പ്രൊസസിംഗില്‍ എടുക്കുന്ന സമയം അപേക്ഷകര്‍ക്ക് നീണ്ട കാത്തിരിപ്പ് സമ്മാനിക്കുന്നതായി വര്‍ദ്ധിപ്പിക്കുന്നുവെന്നും വക്താവ് സമ്മതിക്കുന്നു.

2021 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 337,000 പെര്‍മനന്റ് റസിഡന്‍സ് അപേക്ഷകളാണ് ഐആര്‍സിസി പ്രൊസസ് ചെയ്തത്.
Other News in this category



4malayalees Recommends