അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; നീക്കത്തെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി; കോവാക്‌സിന്‍ ഉപയോഗിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികളില്‍ തിരിച്ചെത്താം

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; നീക്കത്തെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി; കോവാക്‌സിന്‍ ഉപയോഗിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികളില്‍ തിരിച്ചെത്താം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക്ഡൗണുകളില്‍ ഒന്നിന് ശേഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ. ഡിസംബര്‍ 1 മുതലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 31 ബില്ല്യണ്‍ ഡോളര്‍ സംഭാവനയാണ് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്.


ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും പ്രിയപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യസ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയ പ്രധാനമാണ്. ഓസ്‌ട്രേലിയയുടെ എഡ്യുക്കേഷന്‍ & യൂത്ത് മന്ത്രി അലന്‍ ടഡ്ജ് ഈ പ്രഖ്യാപനം നടത്തിയതിനെ സ്വാഗതം ചെയ്ത് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ കോവിഡ്-19 വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിനും ഇടം പിടിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഡിസംബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും, നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും നല്ല വാര്‍ത്തയാണ്', അലന്‍ ടഡ്ജ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മടക്കം സംബന്ധിച്ച് നേരത്തെ ധര്‍മേന്ദ്ര പ്രധാന്‍ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രിയുമായി വിര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങളാണ് കോവാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
Other News in this category



4malayalees Recommends