കോവിഡ് പ്രതിസന്ധി ഏറ്റവും ബാധിച്ചത് കുടിയേറ്റക്കാരെ ; ആഹാരത്തിനും താമസത്തിനും വരെ പലരും ബുദ്ധിമുട്ടി ; 83 ശതമാനം കുടിയേറ്റക്കാരും അടിയന്തര ആവശ്യത്തിന് എമര്‍ജന്‍സി റിലീഫിനെ ആശ്രയിച്ചതായി റിപ്പോര്‍ട്ട്

കോവിഡ് പ്രതിസന്ധി ഏറ്റവും ബാധിച്ചത് കുടിയേറ്റക്കാരെ ; ആഹാരത്തിനും താമസത്തിനും വരെ പലരും ബുദ്ധിമുട്ടി ; 83 ശതമാനം കുടിയേറ്റക്കാരും അടിയന്തര ആവശ്യത്തിന് എമര്‍ജന്‍സി റിലീഫിനെ ആശ്രയിച്ചതായി റിപ്പോര്‍ട്ട്
കോവിഡ് രാജ്യത്തെ മുഴുവനായി ഉലച്ചപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിയത് കുടിയേറ്റക്കാര്‍. പലരും ജോലിയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടി. നീണ്ടകാലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിത ചെലവ് താങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി റെഡ് ക്രോസ്സ് റിപ്പോര്‍ട്ടില്‍ കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

83 ശതമാനം കുടിയേറ്റക്കാരും അടിയന്തര ആവശ്യത്തിന് എമര്‍ജന്‍സി റിലീഫിനെ ആശ്രയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ആഹാരം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് ഇവര്‍ എമര്‍ജന്‍സി റിലീഫിന്റെ സഹായം തേടി.

താത്കാലിക വിസയുപയോഗിക്കുന്ന 86 ശതമാനം പേരും വീടില്ലാതെ ബുദ്ധിമുട്ടി.

പലരുടേയും ജോലി നഷ്ടമായി. സോഷ്യോ എകണോമിക് സപ്പോര്‍ട്ട് പലര്‍ക്കും നഷ്ടമായി. പലരും ഒറ്റപ്പെടുന്ന അവസ്ഥയായിരുന്നു. ജീവിത ചെലവ് നടത്താന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. സംഘടനകളുടേയും എമര്‍ജന്‍സി റിലീഫിനേയും ആശ്രയിച്ചാണ് പലരും ജീവിതം തള്ളിനീക്കിയത്.

ലോക്ക്ഡൗണില്‍ വീട്ടിലിരുന്നവര്‍ പലരും ഒറ്റപ്പെടലിലായിരുന്നു. എന്നാല്‍ ഏറ്റവും കഷ്ടപ്പെട്ടത് താത്കാലിക വിസയില്‍ എത്തിയവരാണ്. ജീവിതത്തില്‍ വലിയ അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടതായി ഇവര്‍ പറയുന്നു. പലരും ഭാവി എന്താകുമെന്ന് കരുതി ആശങ്കപ്പെട്ടു. യാത്രാ നിരോധനം കൂടിയായതോടെ എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു പലരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News in this category



4malayalees Recommends