ആകാശത്ത് വിചിത്രമായ മേഘ കൂട്ടം ; പിന്നാലെ ശക്തമായ കാറ്റും മഴയും ; ഭീതിയില്‍ പ്രദേശ വാസികള്‍

ആകാശത്ത് വിചിത്രമായ മേഘ കൂട്ടം ; പിന്നാലെ ശക്തമായ കാറ്റും മഴയും ; ഭീതിയില്‍ പ്രദേശ വാസികള്‍
കാഴ്ചക്കാരില്‍ ഒരേ സമയം ഭീതിയും വിസ്മയവും ജനിപ്പിച്ച് അര്‍ജന്റീനയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘങ്ങള്‍. അര്‍ജന്റീനയിലെ കോര്‍ഡോബയിലാണ് സംഭവം. ആകാശത്ത് മഞ്ഞ് പന്തുകള്‍ തൂങ്ങിക്കിടക്കുന്നത് പോലെയാണ് ഇവ പ്രത്യക്ഷമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മമാറ്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗോളാകൃതിയില്‍ രൂപപ്പെടുന്ന മേഘക്കൂട്ടങ്ങളാണിവ. ഇതിന് പിന്നാലെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്ച്ചയും ഉണ്ടായി. കനത്ത പേമാരിയ്ക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇത്തരത്തിലുള്ള മേഘക്കൂട്ടങ്ങള്‍ രൂപപ്പെടാറുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രണ്ട് മാസം മുന്‍പ് ചൈനയിലെ ഹീബെ പ്രവിശ്യയിലും ഇത്തരത്തില്‍ മമാന്റ്‌സ് മേഘങ്ങള്‍ രൂപപ്പെട്ടിരുന്നു. അതേസമയം മേഘങ്ങളെക്കുറിച്ച് പല തരത്തിലുള്ള കഥകളും അര്‍ജന്റീനയില്‍ പ്രചരിക്കുന്നുണ്ട്. ലോകാവസാനത്തിന്റെയും കടല്‍ക്ഷോഭത്തിന്റെയും സുനാമിയുടെയും ഒക്കെ ലക്ഷണമായിട്ടാണ് ചിലര്‍ ഇവയെ വ്യാഖ്യാനിക്കുന്നത്.Other News in this category4malayalees Recommends