ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല ; കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ ജയസൂര്യ

ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല ; കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ ജയസൂര്യ
കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ മറുപടിയുമായി നടന്‍ ജയസൂര്യ. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്ന് ജയസൂര്യ പറഞ്ഞു. ഇതേ പേരില്‍ തന്നെ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ തീരുമാനിക്കട്ടെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഗോകുലം ഗോപാലനെ പോലൊരു നിര്‍മാതാവ് എടുക്കുന്ന ചിത്രം ഊഹിക്കാവുന്നതേയുള്ളൂ' ജയസൂര്യ പറഞ്ഞു.

റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു ഇരുവരും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കടമറ്റത്ത് കത്തനാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഒന്ന് ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാരും, മറ്റൊന്ന് ബാബു ആന്റണിനായകനാകുന്ന ചിത്രവും. ഇരു ചിത്രങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.Other News in this category4malayalees Recommends