ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് മൂന്നാഴ്ചയോളം ചൈനീസ് ചാര കപ്പലിന്റെ സാന്നിധ്യം ; ആശങ്കയുണ്ടെന്നും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി

ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് മൂന്നാഴ്ചയോളം ചൈനീസ് ചാര കപ്പലിന്റെ സാന്നിധ്യം ; ആശങ്കയുണ്ടെന്നും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി
ഒരു ചൈനീസ് ചാരക്കപ്പല്‍ ആഗസ്തിലും സെപ്തംബറിലുമായി മൂന്നാഴ്ചയോളം ഓസ്‌ട്രേലിയന്‍ കടല്‍ തീരത്തിന് സമീപമുണ്ടായിരുന്നതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. യുഹെങ്‌സിംഗ് എന്ന ചൈനീസ് രഹസ്യാന്വേഷണ കപ്പല്‍ ടോറസ് സ്‌ട്രെയ്റ്റിലൂടെ സഞ്ചരിച്ച് സിഡ്‌നിക്ക് അടുത്തുവരെയെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Australia's new PM is Scott Morrison, a pentecostal political chameleon |  CNN

ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് കപ്പലിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. നിയമലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി യാത്ര ചെയ്യാന്‍ അനുമതിയുള്ളയിടത്താണ് കപ്പല്‍ ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ നമ്മളെ നിരീക്ഷിച്ചിരുന്നത് പോലെ അവരെ നമ്മളും നിരീക്ഷിച്ചിരുന്നുവെന്നും മൊറിസണ്‍ അറിയിച്ചു.

ചൈനീസ് കപ്പലിനെ ഓസ്‌ട്രേലിയന്‍ കപ്പല്‍ നിരീക്ഷിക്കുന്ന ചിത്രം പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയ ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

അമേരിക്ക ബ്രിട്ടന്‍ ഓസ്‌ട്രേലിയ കരാറിന് പിന്നാലെ ചൈന സമ്മര്‍ദ്ദത്തിലാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയും അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വെല്ലുവിളി നേരിടുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ചൈനീസ് ചാരക്കപ്പലിന്റെ സാന്നിധ്യം മോശമായി ബാധിക്കുകയാണെന്നും മൊറിസണ്‍ ചൂണ്ടിക്കാട്ടി. ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു

Other News in this category



4malayalees Recommends