വിക്ടോറിയയില്‍ വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചു; നിയമം അനുസരിക്കാതെ 1 മില്ല്യണ്‍ ജോലിക്കാര്‍; വാക്‌സിനെടുക്കാത്തവര്‍ പുറത്താക്കല്‍ നേരിടേണ്ടി വരും; അത്‌ലറ്റുകളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരുടെയും ഭാവി എന്ത്?

വിക്ടോറിയയില്‍ വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചു; നിയമം അനുസരിക്കാതെ 1 മില്ല്യണ്‍ ജോലിക്കാര്‍; വാക്‌സിനെടുക്കാത്തവര്‍ പുറത്താക്കല്‍ നേരിടേണ്ടി വരും; അത്‌ലറ്റുകളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരുടെയും ഭാവി എന്ത്?

വിക്ടോറിയയില്‍ പ്രഖ്യാപിച്ച സുപ്രധാന വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചതോടെ ജോലിയില്‍ തുടരാന്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ബാക്കിയുള്ളത് 1 മില്ല്യണ്‍ ജോലിക്കാര്‍. നവംബര്‍ 26-നകം കോവിഡ്-19 വാക്‌സിനേഷന്റെ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് സ്‌റ്റേറ്റിലെ അംഗീകൃത വര്‍ക്കേഴ്‌സ് ലിസ്റ്റില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെട്ടിരുന്നത്.


എഎഫ്എല്‍, പ്രൊഫഷണല്‍ അത്‌ലറ്റുകള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, മൈനിംഗ് ജോലിക്കാര്‍, കോടതി ജീവനക്കാര്‍, പേഴ്‌സണല്‍ ട്രെയിനേഴ്‌സ് എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ സര്‍വീസസ് വിക് ആപ്പ് കുട്ടികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന രീതിയില്‍ അപ്‌ഡേറ്റ് ചെയ്തു.

നേരത്തെ 14 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി നോണ്‍-എസെന്‍ഷ്യല്‍ വിഭാഗത്തിലുള്ള റീട്ടെയില്‍ സ്റ്റോറുകളിലും, ഈവന്റുകളിലും പങ്കെടുക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ഔട്ട് ആവശ്യമായിരുന്നു. ഇപ്പോള്‍ ആപ്പില്‍ ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനാണ് അവസരം നല്‍കിയിരിക്കുന്നത്.

വിക്ടോറിയയില്‍ വ്യാഴാഴ്ച 12 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 90 ശതമാനം വാക്‌സിനേഷന്‍ നിരക്ക് കടന്നിരുന്നു. ഇതോടെ സ്‌റ്റേറ്റിലെ ആഭ്യന്തര യാത്രാ പെര്‍മിറ്റും, ട്രാഫിക് ലൈറ്റ് സിസ്റ്റവും അവസാനിച്ചെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു.

ഇതോടെ എല്ലാ സ്‌റ്റേറ്റിലും, ടെറിട്ടറികളിലും നിന്നുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്റ്റാറ്റസ് നോക്കാതെ തന്നെ വിക്ടോറിയിയലേക്ക് സഞ്ചരിക്കാം.
Other News in this category



4malayalees Recommends