എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് ആഗ്രഹം; വണ്‍ സംവിധായകനൊപ്പം മമ്മൂട്ടിയുടെ പുതിയ സിനിമ

എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് ആഗ്രഹം; വണ്‍ സംവിധായകനൊപ്പം മമ്മൂട്ടിയുടെ പുതിയ സിനിമ
വണ്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥിനൊപ്പം മമ്മൂട്ടി പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു. മമ്മൂട്ടിയോട് രണ്ട് കഥകള്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹത്തിന് ഇഷ്ടമാകുന്ന കഥ ആദ്യം ചെയ്യുമെന്ന് സന്തോഷ് പറയുന്നു.ഇരു തിരക്കഥകളും ഫീല്‍ഗുഡാണ്. എന്നാല്‍ അല്‍പ്പം മാസ്സ് എലമെന്റ്‌സും ഉണ്ടായിരിക്കും.

നിലവില്‍ രണ്ട് കഥകളുമായാണ് മമ്മൂക്കയെ സമീപിച്ചിരിക്കുന്നത്. അതില്‍ ഏത് ആദ്യം ചെയ്യണം എന്ന് മമ്മൂക്കയാണ് തീരുമാനിക്കേണ്ടത്. രണ്ടു കഥകള്‍ക്കും രണ്ടു തിരക്കഥാകൃത്തുക്കളാണ്. രണ്ടും മമ്മൂക്കയ്ക്ക് ഇഷ്ടമായിട്ടുണ്ട്. മമ്മൂക്ക ഏത് ആദ്യം ചെയ്യണം എന്ന് പറയുന്നു, അത് ചെയ്യും.

വണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും അടുത്ത ചിത്രം. നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് എന്റെ ആഗ്രഹം. രണ്ട് തിരക്കഥകള്‍ക്കും മമ്മൂക്ക അല്ലാതെ മറ്റൊരാളെ മനസ്സില്‍ കാണുന്നില്ല. രണ്ട് സിനിമകളും ഫീല്‍ഗുഡാണ്. അതിനൊപ്പം തന്നെ അല്‍പ്പം മാസ്സും ഉണ്ടാകും.

വണ്ണിന്റെ ചിത്രീകരണ സമയം മുതല്‍ മമ്മൂക്കയ്‌ക്കൊപ്പം അടുത്ത സിനിമ ചെയ്യണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അന്ന് മുതല്‍ അത്തരം ഒരു തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആ അന്വേഷണം ഈ തിരക്കഥകളില്‍ എത്തിച്ചേരുകയായിരുന്നു. ന്യൂഇയര്‍ ആകുമ്പോഴേക്കും ചിത്രം അന്നൗന്‍സ് ചെയ്യും.

Other News in this category4malayalees Recommends