ഒമൈക്രോണ്‍ വ്യാപന ഭീഷണി ; എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി അമേരിക്ക ; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ജോ ബൈഡന്‍ ; ക്രിസ്മസ് കൂടുതല്‍ നിയന്ത്രണത്തിലാകുമെന്ന് ആശങ്ക

ഒമൈക്രോണ്‍ വ്യാപന ഭീഷണി ; എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി അമേരിക്ക ; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ജോ ബൈഡന്‍ ; ക്രിസ്മസ് കൂടുതല്‍ നിയന്ത്രണത്തിലാകുമെന്ന് ആശങ്ക
ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.

അമേരിക്കയില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് വകഭേദം പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ബൈഡന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ഭീഷണിയായി ഒമൈക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


നേരത്തെ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്വെ, നമീബിയ, ലെസോതോ, എസ്വറ്റിനി, മൊസാംബിക്, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങളില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമുണ്ടാകില്ല.

ഒമൈക്രോണ്‍ ലോകാരോഗ്യത്തിന് പുതിയ ഭീഷണിയായേക്കാമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെ ഒമൈക്രോണും ജനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നത് ആശങ്കയാകുകയാണ്.

Other News in this category



4malayalees Recommends