ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദിന്റെ പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ സ്‌കൂള്‍ ബോര്‍ഡ് ; നാദിയയുടെ പുസ്തകം ചര്‍ച്ച ചെയ്താല്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വിശദീകരണം

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദിന്റെ പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ സ്‌കൂള്‍ ബോര്‍ഡ് ; നാദിയയുടെ പുസ്തകം ചര്‍ച്ച ചെയ്താല്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വിശദീകരണം
ഐ എസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യസീദി മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിന്റെ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡയിലെ സ്‌കൂള്‍ ബോര്‍ഡ്.

നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ നാദിയയുടെ പുസ്തകം ചര്‍ച്ച ചെയ്യുന്ന പരിപാടി മുസ്ലീം വിദ്യാര്‍ത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ അധികൃതര്‍ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Canadian school CANCELS event with ISIS survivor Nadia Murad because her  harrowing description of torture and rape 'would be offensive to Muslims  and foster Islamophobia'

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014 ല്‍ 19 വയസുള്ളപ്പോഴാണ് നാദിയ മുറാദിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. വടക്കന്‍ ഇറാഖില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഈ പെണ്‍കുട്ടിയെ ഏറെ കാലം ലൈംഗിക അടിമയാക്കി വെക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട മുറാദ് ഭീകരരുടെ ക്രൂര പീഡനങ്ങളെ വിശദീകരിച്ചുകൊണ്ട് ഒരു പുസ്തകം എഴുതിയിരുന്നു.

തുടര്‍ന്ന് മുറാദിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. മുറാദ് എഴുതിയ പുസ്തകമായ ' ദി ലാസ്റ്റ് ഗേള്‍: മൈ സ്റ്റോറി ഓഫ് കാപ്റ്റിവിറ്റി, ആന്റ് മൈ ഫൈറ്റ് എഗേന്‍സ്റ്റ് ദി ഇസ്ലാമിക് സ്റ്റേറ്റ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കാനഡയില്‍ വിലക്കിയിരിക്കുന്നത്.

ടൊറന്റോ ജില്ലാ സ്‌കൂള്‍ ബോര്‍ഡാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends