താങ്ങാന്‍ കഴിയാത്ത ജോലിഭാരം, മത്സരക്ഷമതയില്ലാത്ത ശമ്പളവും; സമരത്തിന് ഒരുങ്ങി ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും; ഡിസംബര്‍ 7ന് പണിമുടക്കും

താങ്ങാന്‍ കഴിയാത്ത ജോലിഭാരം, മത്സരക്ഷമതയില്ലാത്ത ശമ്പളവും; സമരത്തിന് ഒരുങ്ങി ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും; ഡിസംബര്‍ 7ന് പണിമുടക്കും

എന്‍എസ്ഡബ്യുവിലെ പബ്ലിക് സ്‌കൂള്‍ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും അടുത്ത മാസം സമരത്തിന് ഇറങ്ങുന്നു. ജോലിഭാരവും, ശമ്പളത്തിലെ പോരായ്മയും മുന്‍നിര്‍ത്തിയാണ് സമരം. ഡിസംബര്‍ 7ന് അധ്യാപകര്‍ 24 മണിക്കൂര്‍ നേരത്തെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. ഒരു ദശകത്തിനിടെ നടക്കുന്ന ആദ്യത്തെ സുപ്രധാന സമരപരിപാടിയാണിത്.


അധ്യാപകരുടെ ക്ഷാമം രൂക്ഷമായതിനാല്‍ താങ്ങാന്‍ കഴിയാത്ത ജോലി ഭാരം ഏല്‍ക്കേണ്ടി വരുന്നതിന് പുറമെ അര്‍ഹമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് അധ്യാപകര്‍ സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. സിഡ്‌നിയില്‍ ചേര്‍ന്ന യോഗത്തിലാണ് 24 മണിക്കൂര്‍ നേരത്തെ പണിമുടക്കിന് ഐക്യകണ്‌ഠേന വോട്ട് ചെയ്തതെന്ന് എന്‍എസ്ഡബ്യു ടീച്ചേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ആഞ്ചെലോ ഗാവ്രിലാടോസ് പറഞ്ഞു.

'ഒരു ദശകത്തിനിടെ 24 മണിക്കൂര്‍ പണിമുടക്ക് ആദ്യമാണ്. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥിതിയുടെ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും വ്യക്തമാകും. അധ്യാപകരുടെ ക്ഷാമം ഒരു പ്രശ്‌നമായി പെറോടെറ്റ് ഗവണ്‍മെന്റിന് തോന്നുന്നില്ല. അഞ്ചിലൊന്ന് അധ്യാപകരും തങ്ങളുടെ വിഷയത്തിന് പുറത്ത് ക്ലാസുകള്‍ എടുക്കേണ്ടി വരുന്നുണ്ട്', ആഞ്ചെലോ ചൂണ്ടിക്കാണിച്ചു.

അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചരണം നടത്താനും ഫെഡറേഷന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ അവസാനിച്ചതോടെയാണ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എന്‍എസ്ഡബ്യു പബ്ലിക് സെര്‍വന്റ്‌സിന് 2.5 ശതമാനം ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ടീച്ചേഴ്‌സ് ഫെഡറേഷനെ അറിയിച്ചതായി പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് പറയുന്നു. അധ്യാപകര്‍ ആവശ്യപ്പെടുന്ന വിഷയങ്ങള്‍ പരിഗണിക്കാമെന്നും പ്രീമിയര്‍ ഓഫര്‍ ചെയ്യുന്നു.
Other News in this category



4malayalees Recommends