സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഡബിള്‍ ഡോസ് വാക്‌സിനും, കോവിഡ് ടെസ്റ്റും, 12 ദിവസം ക്വാറന്റൈനും

സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഡബിള്‍ ഡോസ് വാക്‌സിനും, കോവിഡ് ടെസ്റ്റും, 12 ദിവസം ക്വാറന്റൈനും
സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ എത്തുന്നവര്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ച് അധികൃതര്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൗത്ത് ഓസ്‌ട്രേലിയയെ വളരെ അപകടം കുറഞ്ഞ മേഖലയില്‍ നിന്നും അപകടം കുറഞ്ഞ പരിധിയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ വ്യക്തമാക്കി.

ഇതോടെ സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും എത്തുന്നവര്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്നതിന് പുറമെ, സ്ഥലത്ത് എത്തുമ്പോഴും, സെല്‍ഫ് ക്വാറന്റൈനിലെ 12-ാം ദിവസവും കോവിഡ്-19 ടെസ്റ്റ് നടത്തണം. യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് ആവശ്യം.

ഇതിന് പുറമെ കോവിഡ്-19 ലക്ഷണങ്ങളില്ലെന്ന് തെളിയിക്കാന്‍ ജി2ജി പാസും, മുന്‍പുള്ള 14 ദിവസം എവിടെയെല്ലാം സന്ദര്‍ശിച്ചെന്നും വ്യക്തമാക്കണം. അതിര്‍ത്തിയിലെ ബോര്‍ഡര്‍ ചെക്ക്‌പോയിന്റുകളില്‍ ഹെല്‍ത്ത് സ്‌ക്രീനിംഗിന് വിധേയമാകാനും നിര്‍ദ്ദേശമുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നല്ലാതെ എത്തുന്നവര്‍ ചെറിയ ലക്ഷണങ്ങള്‍ പോലും കണ്ടാല്‍ ഉടന്‍ ടെസ്റ്റ് നടത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി പ്രീമിയര്‍ വ്യക്തമാക്കി.

സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മാര്‍ക്ക് മക്‌ഗോവന്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends