കോട്ടയത്ത് ആറു വീടുകളില്‍ മോഷണശ്രമം. കൈയില്‍ മാരകായുധങ്ങളുമായി മൂന്നംഗ മോഷണ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. കുറുവാ സംഘമെന്ന് സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്തിലെ ആറു വീടുകളിലാണ് മോഷണശ്രമമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3:30നും ഇടയിലാണ് മോഷണശ്രമം. ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതെന്ന് കരുതി അപഹരിച്ചു.
ഏഴാം വാര്‍ഡിലെ യാസ്മിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ശബ്ദം വെച്ചതോടെ സംഘം കടന്നു. ഏറ്റുമാനൂര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കാണ് ഇവര്‍ പോയത്.