100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; യെല്ലോ, ആംബര്‍ മുന്നറിയിപ്പുകള്‍ നല്‍കി മെറ്റ് ഓഫീസ്; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല; താപനില മൈനസിലേക്ക്

100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; യെല്ലോ, ആംബര്‍ മുന്നറിയിപ്പുകള്‍ നല്‍കി മെറ്റ് ഓഫീസ്; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല; താപനില മൈനസിലേക്ക്

ആര്‍വെന്‍ കൊടുങ്കാറ്റ് യുകെയിലേക്ക് 100 എംപിഎച്ച് വേഗത്തില്‍ കാറ്റ് എത്തിച്ചതോടെ മരണങ്ങള്‍ മറിഞ്ഞ് മരണം മൂന്നായി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ മരം മറിഞ്ഞ് ഹെഡ്ടീച്ചറും, കംബ്രിയയിലും, അബെര്‍ദീന്‍ഷയറിലും ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.


കൊടുങ്കാറ്റ് വൈദ്യുതി ലൈനുകള്‍ തകരാറിലാക്കിയതോടെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഠിനമായ യാത്രാ തടസ്സവും നേരിട്ടു. കനത്ത കാറ്റും, മഴയും, മഞ്ഞു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നാശം വരുത്തിവെയ്ക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി.

ആര്‍വെന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് മുന്നറിയിപ്പ് അവസാനിച്ചെങ്കിലും ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ തുടരുകയാണ്. സാധ്യമാകുന്ന ഘട്ടത്തില്‍ വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. കാറ്റും, മഞ്ഞും, ഐസും വീഴുമെന്നാണ് മുന്നറിയിപ്പ്. മരണങ്ങള്‍ കടപുഴകി വീഴുന്നതാണ് മറ്റൊരു അപകടം. ഇംഗ്ലണ്ടിലും, വെയില്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഈസ്റ്റ് ഭാഗങ്ങള്‍ക്കുമാണ് കാറ്റുമായി ബന്ധപ്പെട്ട യെല്ലോ മുന്നറിയിപ്പ്.

ഇത് വൈകുന്നേരം 6 വരെയാണ് നല്‍കിയിരിക്കുന്നത്. നോര്‍ത്തംബര്‍ലാന്‍ഡിലെ ബ്രിസില്‍ വുഡില്‍ 98 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടില്‍ 80,000 വീടുകളിലാണ് പവര്‍ കട്ട് നേരിടുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങൡും വൈദ്യുതി നഷ്ടമായി.

വെയില്‍സില്‍ പല ഭാഗങ്ങളിലും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. യുകെയിലെ താപനില മൈനസിലേക്ക് താഴാനുള്ള സാധ്യതയും മെറ്റ് ഓഫീസ് മുന്നോട്ട് വെയ്ക്കുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 120ലേറെ ലോറികളാണ് വഴിയില്‍ കുടുങ്ങിയത്.
Other News in this category4malayalees Recommends