സുരേഷ് ഗോപി അങ്കിളിന് നേരെ നിന്ന് ഡയലോഗ് പറയാന്‍ തുടങ്ങിയപ്പോള്‍ പേടിയായി, എല്ലാം തെറ്റിപ്പോയി; കാവലിലെ അഭിനയത്തെക്കുറിച്ച് പത്മരാജ് രതീഷ്

സുരേഷ് ഗോപി അങ്കിളിന് നേരെ നിന്ന് ഡയലോഗ് പറയാന്‍ തുടങ്ങിയപ്പോള്‍ പേടിയായി, എല്ലാം തെറ്റിപ്പോയി; കാവലിലെ അഭിനയത്തെക്കുറിച്ച് പത്മരാജ് രതീഷ്
ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം കാവല്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയില്‍ സുരേഷ് ഗോപിയുമൊത്തുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ രതീഷിന്റെ മകനും അഭിനേതാവുമായ പത്മരാജ് .

ചെറുപ്പം മുതല്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇത്ര വേഗം അത് സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പത്മരാജ് പറഞ്ഞു. 'അച്ഛനൊപ്പം കമ്മീഷണറിന്റെ സെറ്റില്‍ പോയിരുന്നു. ഷൂട്ടിങ് കാണാന്‍ ആകെ പോയിട്ടുള്ളത് ആ സിനിമയുടേതാണ്. അന്ന് അവിടെ പോയി അച്ഛന്റേയും സുരേഷ് അങ്കിളിന്റേയും പ്രകടനം കണ്ടപ്പോള്‍ മുതല്‍ വില്ലനായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും പലപ്പോഴും എന്നോട് സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. വില്ലനായി അഭിനയിക്കണമെന്ന ആഗ്രഹവും സിനിമയില്‍ എത്തിയപ്പോള്‍ തന്നെ സാധിച്ചു' പത്മരാജ് പറയുന്നു.

'നിധിന്‍ ചേട്ടന്‍ കഥ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അങ്കിളിനൊപ്പമാണ് കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതെന്ന് പറഞ്ഞു. അതുകേട്ടപ്പോഴെ എനിക്ക് പേടിയാണെന്ന് ഞാന്‍ നിധിന്‍ ചേട്ടനോട് പറഞ്ഞു. അന്ന് ചേട്ടന്‍ കുഴപ്പമില്ല അത് ശരിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ശേഷം സെറ്റിലെത്തി അദ്ദേഹത്തിന്റെ നേരെ നിന്ന് ഡയലോഗ് പറയാന്‍ തുടങ്ങിയപ്പോള്‍ പേടിയായി. എല്ലാം തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ഡയലോ?ഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോള്‍ ആ ബോണ്ട് വര്‍ക്കായതായി തോന്നി പിന്നീട് അഭിനയിക്കാന്‍ എളുപ്പമായിരുന്നു' പത്മരാജന്‍ പറഞ്ഞു.

ഗോകുല്‍ സുരേഷുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗോകുല്‍ തനിക്ക് അനിയനെ പോലെയാണ് എന്നാണ് പത്മരാജന്‍ പറഞ്ഞത്. ഒരുമിച്ച് സമയം ചിലവഴിക്കാറുള്ളവരാണ് തങ്ങളെന്നും പത്മരാജ് പറഞ്ഞു.

Other News in this category4malayalees Recommends