പുതിയ വേരിയന്റിന്റെ തലവേദന ഒരു വശത്ത്, എന്‍എച്ച്എസ് ബാക്ക്‌ലോഗ് മറുവശത്ത്; എന്‍എച്ച്എസിനെ പിടിച്ചുകുലുക്കി ശരിപ്പെടുത്താന്‍ ഹെല്‍ത്ത് സെക്രട്ടറി; ടെറിട്ടോറിയല്‍ ആര്‍മിക്ക് സമാനമായി മുന്‍ മെഡിക്കുകളെയും, ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റുകളെയും വിന്ററില്‍

പുതിയ വേരിയന്റിന്റെ തലവേദന ഒരു വശത്ത്, എന്‍എച്ച്എസ് ബാക്ക്‌ലോഗ് മറുവശത്ത്; എന്‍എച്ച്എസിനെ പിടിച്ചുകുലുക്കി ശരിപ്പെടുത്താന്‍ ഹെല്‍ത്ത് സെക്രട്ടറി; ടെറിട്ടോറിയല്‍ ആര്‍മിക്ക് സമാനമായി മുന്‍ മെഡിക്കുകളെയും, ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റുകളെയും വിന്ററില്‍

യുകെയിലും കോവിഡിന്റെ പുതിയ വേരിയന്റ് എത്തിച്ചേര്‍ന്ന വാര്‍ത്ത പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പോലും തികഞ്ഞിട്ടില്ല. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടന്‍. എന്നാല്‍ ഈ പുതിയ തലവേദനയ്‌ക്കൊപ്പം ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന് മുന്നില്‍ മറ്റൊരു വെല്ലുവിളിയും ബാക്കിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എന്‍എച്ച്എസില്‍ സൃഷ്ടിക്കപ്പെട്ട ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ ബാക്ക്‌ലോഗ്.


പുതിയ ഒമിക്രോണ്‍ വേരിയന്റിനെ വാക്‌സിന്‍ പദ്ധതിയുടെ പിന്‍ബലത്തില്‍ നേരിടാമെന്ന പ്രതീക്ഷയിലാണ് ഹെല്‍ത്ത് സെക്രട്ടറിയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. കൂടാതെ യാത്രാ വിലക്കും, പിസിആര്‍ ടെസ്റ്റിംഗും, മാസ്‌ക് ധരിപ്പിച്ചു, ജീനോം സീക്വന്‍സിംഗും വഴി കൂടുതല്‍ ലോക്ക്ഡൗണിലേക്ക് പോകാതെ പിടിച്ചുനില്‍ക്കാമെന്നാണ് കരുതുന്നത്.

ഈ ഘട്ടത്തില്‍ സുപ്രധാന ആരോഗ്യ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുകയാണ് ജാവിദ്. എന്‍എച്ച്എസിനായി ഒരു ആര്‍മി റിസേര്‍വിന് സമാനമായ 'എന്‍എച്ച്എസ് റിസേര്‍വിസ്റ്റ്‌സിനെ' സൃഷ്ടിക്കാനാണ് നീക്കം. വിരമിച്ച മെഡിക്കല്‍ ജീവനക്കാരും, ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റുകളെയും ഉള്‍പ്പെടുത്തിയാണ് ഇത് ഒരുക്കുന്നത്.

വിന്ററില്‍ എന്‍എച്ച്എസ് സമ്മര്‍ദത്തിലായാല്‍ ഇവരെ രംഗത്തിറക്കുകയാണ് ലക്ഷ്യം. കൂടാതെ ബൂസ്റ്റര്‍ വാക്‌സിന്‍ പദ്ധതിയും സജീവമാക്കും. ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റ് ബാക്ക്‌ലോഗ് ഒതുക്കാന്‍ മറ്റ് നടപടികളും ജാവിദ് പ്രഖ്യാപിക്കും. മഹാമാരിയുടെ പ്രാരംഭഘട്ടത്തേക്കാള്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ വാക്‌സിനുകള്‍ സംബന്ധിച്ച് ഉണ്ടെന്നതാണ് നല്ല വാര്‍ത്തയെന്ന് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു

എംആര്‍എന്‍എ ടെക്‌നോളജി ദിവസങ്ങള്‍ കൊണ്ട് വ്യത്യസ്ത രീതിയിലേക്ക് മാറ്റി വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ജാവിദ് വ്യക്തമാക്കുന്നു. പുതിയ വേരിയന്റുമായി സമ്പര്‍ക്കത്തില്‍ വന്നവരെ അതിവേഗം കണ്ടെത്താന്‍ ടെസ്റ്റ് & ട്രേസ് വീണ്ടും ഉപയോഗിക്കുമെന്നും ജാവിദ് അറിയിച്ചു.
Other News in this category4malayalees Recommends