ഒമിക്രോണ്‍ പേടിയില്‍ ഓസ്‌ട്രേലിയ ; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 150 പേരില്‍ മൂന്നു പേര്‍ നിരീക്ഷണത്തില്‍ ; ഒമിക്രോണ്‍ ബാധിതരെന്ന് സംശയം

ഒമിക്രോണ്‍ പേടിയില്‍ ഓസ്‌ട്രേലിയ ; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 150 പേരില്‍ മൂന്നു പേര്‍ നിരീക്ഷണത്തില്‍ ; ഒമിക്രോണ്‍ ബാധിതരെന്ന് സംശയം
ന്യൂ സൗത്ത് വെയില്‍സില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 150 പേരില്‍ ഒമിക്രോണ്‍ വൈറസ് ബാധയുള്ളവരുണ്ടെന്ന് സംശയം. മൂന്നു പേരില്‍ ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടെന്ന സംശയം ആശങ്കയാകുകയാണ്.

ഞായറാഴ്ച സിഡ്‌നിയില്‍ എത്തിച്ചേര്‍ന്ന യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിങ്ങില്‍ രണ്ടുപേര്‍ക്ക് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Omicron Coronavirus Variant Spreads: Cases Detected in Netherlands,  Denmark, Australia | World News | US News

ശനിയാഴ്ച രാത്രയാണ് ഇവര്‍ സിഡ്‌നിയിലെത്തിയത്. സ്‌പെഷ്യല്‍ ഹെല്‍ത്ത് അക്കൊമഡേഷന്‍ നല്‍കി ഇവരെ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. യാത്രക്കാര്‍ രണ്ടു പേരും വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്.

ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെട്ട് പറയുന്നത് മൂന്നാമത്തെയാള്‍ക്കും പുതിയ വകഭേദം ബാധിച്ചെന്ന സംശയമുണ്ടെന്നാണ്. 24 മണിക്കൂറിനുള്ളില്‍ 9 രാജ്യങ്ങളില്‍ നിന്നെത്തിയ 141 പേരിനെ കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.

14 ദിവസം ഹോട്ടല്‍ ക്വാറന്റൈനിലാണ് ഏവരും.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ വീടുകളില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികള്‍ തുറന്നുകൊടുത്ത് കൂടുതല്‍ ഇളവ് അനുവദിക്കാനാരിക്കേയാണ് വീണ്ടും ഒമിക്രോണ്‍ ഭീതി രാജ്യത്തെ ബാധിച്ചിരിക്കുന്നത്. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും വ്യാപനശേഷി കൂടിയതിനാല്‍ തന്നെ വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവരുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Other News in this category



4malayalees Recommends