ഒമിക്രോണിനെ നേരിടാന്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ച് യുഎസ് ; പുതിയ വകഭേദം കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അടിയന്തര യോഗം വിളിച്ച് ബൈഡന്‍ ; യാത്രാ നിയന്ത്രണമില്ലാത്ത നൈജീരിയയില്‍ നിന്നെത്തിയവര്‍ക്ക് കാനഡയില്‍ രോഗം റിപ്പോര

ഒമിക്രോണിനെ നേരിടാന്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ച് യുഎസ് ; പുതിയ വകഭേദം കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അടിയന്തര യോഗം വിളിച്ച് ബൈഡന്‍ ; യാത്രാ നിയന്ത്രണമില്ലാത്ത നൈജീരിയയില്‍ നിന്നെത്തിയവര്‍ക്ക് കാനഡയില്‍ രോഗം റിപ്പോര
ഒമിക്രോണ്‍ ഭീതിയിലാണ് ലോക രാജ്യങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് വകഭേദം കണ്ടെത്തിയതെങ്കിലും ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ട് അടിയന്തര യോഗം വിളിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് അഡൈ്വസറി ടീമിനൊപ്പം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പുതിയ വകഭേദത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. വാക്‌സിന് ഈ വകഭേദത്തെ പ്രതിരോധിക്കാന്‍ ശക്തിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ആന്റണി ഫൗസി വ്യക്തമാക്കി.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം വീണ്ടും ഭീതിയിലാണ്. അതിനാല്‍ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതില്‍ താമസം വേണ്ടെന്ന നിലപാടിലാണ് വൈറ്റ് ഹൈസ്.

'I’m having a meeting with my medical team as I get back to the White House. I’ll have more to say,' he replied

കാനഡയിലെ ഒറ്റാവയില്‍ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൈല്‍ത്ത് അതോറിറ്റിയുടെ സ്ഥിരീകരണം വന്നതോടെ യുഎസും ഇക്കാര്യത്തില്‍ അങ്കലാപ്പിലാണ്. രണ്ടു പേരും എത്തിയത് നൈജീരിയയില്‍ നിന്നാണ്. ഇവിടെ നിന്നു വരുന്നവര്‍ക്ക് യുഎസ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ തന്നെ മറ്റാര്‍ക്കെങ്കിലും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

എട്ടോളം രാജ്യങ്ങളില്‍ യാത്രാ നിരോധനം യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതലാണ് നിരോധനം നിലവില്‍ വരിക. സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന, സ്വിംബാവേ, നയാംബിയ, ലെസോത്തോ, എസ്വാറ്റിനി, മൊസാബിക്വ, മലാവി എന്നീ രാജ്യങ്ങള്‍ക്കാണ് നിയന്ത്രണം ബാധകമാകുക.

കാനഡയും യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. എന്നാല്‍ നൈജീരിയ നിയന്ത്രണങ്ങളുടെ ലിസ്റ്റിലില്ല. ഇവിടെ നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിരോധനത്തില്‍ വീണ്ടും മാറ്റം വരുത്തേണ്ടിവരുമോ എന്ന സംശയം ഉയരുകയാണ്.

Other News in this category



4malayalees Recommends