കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ; ബലാത്സംഗത്തിന് ജീവപര്യന്തം തടവ് ; യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു

കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ; ബലാത്സംഗത്തിന് ജീവപര്യന്തം തടവ് ; യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു
യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പനിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു. ബലാത്സംഗത്തിനോ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിനോ ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് നിയമപരിഷ്‌കാരം. കുട്ടികളാണ് ഇരകളെങ്കില്‍ വധശിക്ഷ വരെ ശിക്ഷ നീട്ടാവുന്നതാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.ഇര 18 വയസ്സിന് താഴെയുള്ളവരോ, വികലാംഗരോ, ആക്രമണം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലോ ആണെങ്കില്‍, ശിക്ഷ പത്ത് വര്‍ഷത്തില്‍ കുറയാത്തതും 25 വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷയായും ഉയരും. കുറ്റകൃത്യം നടക്കുന്നത് ജോലിസ്ഥലത്തോ പഠനസ്ഥലത്തോ, സംരക്ഷണ കേന്ദ്രങ്ങളിലോ ആണെങ്കില്‍ ശിക്ഷ കൂടുതല്‍ കഠിനമാകും.

അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും. ഇരയുടെ ലിംഗഭേദം പരിഗണിക്കാതെയായിരിക്കും നടപടി. കുറ്റകൃത്യ വേളയില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നിയമനിര്‍മ്മാണം. വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌കാരപ്രകാരം ഇളവുണ്ട്. 18 വയസ്സിന് മുകളിലുള്ള വ്യക്തിയുമായി ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിന് ആറ് മാസത്തില്‍ കുറയാതെയാണ് തടവ്.

2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.40ലധികം നിയമങ്ങള്‍ മാറ്റം വരുത്തിയുള്ള നിയമനിര്‍മ്മാണം രാജ്യത്തിന്റെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരമാണ്

Other News in this category4malayalees Recommends