കൊച്ചിയില്‍ മുന്‍ കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മുന്ന് പേര്‍ മരിക്കാനിടയായ അപകടം ; ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടും ; ഫോണില്‍ നിര്‍ണായക വിവരങ്ങള്‍

കൊച്ചിയില്‍ മുന്‍ കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മുന്ന് പേര്‍ മരിക്കാനിടയായ അപകടം ; ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടും ; ഫോണില്‍ നിര്‍ണായക വിവരങ്ങള്‍
കൊച്ചിയില്‍ മുന്‍ കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മുന്ന് പേര്‍ മരിക്കാനിടയായ അപകടത്തിന് മുന്‍പ് ഇവരെ പിന്തുടര്‍ന്ന് ആഡംബരക്കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടും. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിന്റെ മൊബൈലില്‍ നിന്നും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. വിവിധ പാര്‍ട്ടികളില്‍വെച്ച് ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കൊച്ചിയില്‍ നടന്നിരുന്നു ചില ഡിജെ പാര്‍ട്ടികളില്‍ ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത് സൈജു ആണോ എന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. സൈജുവിനോപ്പം ലഹരി ഉപഗിക്കുന്ന ചിലരെ തിരിച്ചറിഞ്ഞു. ഇവരെയുള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇത്തരം പാര്‍ട്ടികളില്‍ നിന്നും പരിചയപ്പെടുന്ന പെണ്‍കുട്ടികളെ സൈജു ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

മോഡലുകള്‍ മരിച്ച കാറപകടക്കേസില്‍ രണ്ടാംപ്രതിയാണ് സെജു എം. തങ്കച്ചന്‍. ഇയാള്‍ ഉപയോഗിച്ചിരുന്ന ഔഡി കാര്‍ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡര്‍ അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി 30ന് ഉച്ചക്ക് ഒന്നിന് മുമ്പ് തിരികെ ഹാജരാക്കാനാണ് നിര്‍ദേശം.

Other News in this category4malayalees Recommends