മഞ്ഞുവീഴ്ച ശക്തം ; താപനില മൈനസ് അഞ്ചു വരെയെത്തിയതോടെ തണുത്തുവിറച്ച് ബ്രിട്ടന്‍ ; വരും ദിവസങ്ങള്‍ ശൈത്യകാലം കനക്കുമെന്ന് മുന്നറിയിപ്പ്

മഞ്ഞുവീഴ്ച ശക്തം ; താപനില മൈനസ് അഞ്ചു വരെയെത്തിയതോടെ തണുത്തുവിറച്ച് ബ്രിട്ടന്‍ ; വരും ദിവസങ്ങള്‍ ശൈത്യകാലം കനക്കുമെന്ന് മുന്നറിയിപ്പ്
മഞ്ഞില്‍ പുതച്ചിരിക്കുകയാണ് ബ്രിട്ടന്‍. പലയിടത്തും മഞ്ഞുവീഴ്ച ശക്തമായി കഴിഞ്ഞു. യുകെയുടെ പലഭാഗത്തും മഞ്ഞുവീഴ്ച റിപ്പോരര്‍ട്ട് ചെയ്തു. തെക്ക് ഹാംപ്ഷയര്‍ വരെ മഞ്ഞു പുതഞ്ഞു. താപനില മൈനസ് 5 ഡിഗ്രിയില്‍ എത്തിയതോടെ യോര്‍ക്ക്ഷയറില്‍ പബ്ബില്‍ കുടുങ്ങിയവര്‍ക്ക് മൂന്നു ദിവസം പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നടി കനത്തിലാണ് ഇവിടെ മഞ്ഞ്. റിച്ച് മോണ്ടിലും നോര്‍ത്ത് യോര്‍ക്ക് ഷയറിലും താപനില മൈനസ് 1 ഡിഗ്രിയിലായി.


മഞ്ഞുവീഴ്ച ഇനിയും രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയും മഞ്ഞുവീഴ്ചയും ജന ജീവിതത്തെ താറുമാറാക്കും.

മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ എന്നിവിടങ്ങളില്‍ താപനില മൈനസ് 1ലെത്താന്‍ സാധ്യതയുണ്ട്. മഴയും ശൈത്യകാറ്റും മൂലം ജനജീവിതം പ്രതിസന്ധിയിലാണ്. പലയിടത്തും ഗതാഗത തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍സൈറ്റില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ പലരും വാഹനം വഴിയില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയിലായി. സ്‌കോട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. വെള്ളിയാഴ്ചയോടെ മഴ കനക്കുമെന്നും ഇത് ഞായറാഴ്ചയും തുടരുമെന്നുമാണ് പ്രവചനം.

തണുത്തകാലാവസ്ഥ പ്രവചനം നല്‍കിയിരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആംബര്‍ വാണിങ്ങും യെല്ലോ വാണിങ്ങും തുടരുകയാണ്.

കടല്‍ തീരങ്ങളില്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് മുന്നറിയിപ്പ്.

Other News in this category4malayalees Recommends