'പോടാ പുല്ലേ', എല്ലാവരേയും വെല്ലുവിളിച്ച് പോലീസുകാരന്‍; യുവാവിനെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി സസ്‌പെന്‍ഷനിലായ എസ്‌ഐയുടെ സ്റ്റാറ്റസ് ദാര്‍ഷ്ട്യം

'പോടാ പുല്ലേ', എല്ലാവരേയും വെല്ലുവിളിച്ച് പോലീസുകാരന്‍; യുവാവിനെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി സസ്‌പെന്‍ഷനിലായ എസ്‌ഐയുടെ സ്റ്റാറ്റസ് ദാര്‍ഷ്ട്യം
യുവാവിന് നിരത്തില്‍വെച്ച് ക്രൂരമര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ പിടികൂടിയിട്ടും കേസെടുക്കാതെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തില്‍.

സസ്‌പെന്‍ഷനിലായ മംഗലപുരം എസ്‌ഐ വി തുളസീധരന്‍ നായര്‍ തള്ളവിരലുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് സ്റ്റാറ്റസാക്കിയിരിക്കുന്നത്. ചിത്രത്തിന് താഴെ 'പോടാ പുല്ലേ' എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇയാണ് വലിയ ചര്‍ച്ചയാവുന്നത്.

ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്. പിന്നാലെ അന്നുതന്നെ രാത്രിയാണ് എട്ടരയ്ക്ക് പോലീസുകാരന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. പോലീസ് സേനയെയും പ്രതികരിച്ച പൊതുജനങ്ങളേയും തന്നെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തിയാണ് എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം.

കണിയാപുരം പുത്തന്‍തോപ്പ് ചിറയ്ക്കല്‍ ആസിയ മന്‍സിലില്‍ എച്ച് അനസി(25)നാണു നടുറോഡില്‍ ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിയായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഫൈസലിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയും ചെയ്തു. അനസിന്റെ പരാതി സ്വീകരിക്കാന്‍ എസ്‌ഐ വിസമ്മതിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളക്കം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷിച്ചാണു നടപടി എടുത്തത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിര്‍ദേശിച്ചിരുന്നു.


Other News in this category4malayalees Recommends