അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്
2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

സ്വാതന്ത്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍. നാല് നിലകളുള്ള പവലിയന്‍ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. 2015ലും 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends