പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കി നയന്‍താര

പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കി നയന്‍താര
ചെന്നൈയിലെ ഏറ്റവും വിലയേറിയ പാര്‍പ്പിട മേഖലയായ പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കി തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. നാല് കിടപ്പുമുറികളുള്ള വീടാണ് താരം വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. മുന്‍മുഖ്യമന്ത്രി ജയലളിത, സൂപ്പര്‍താരം രജനീകാന്ത് എന്നിവരുടെ വീടും ഇവിടെയാണ്.

സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിനുശേഷം ഇരുവരും ഇവിടെയാകും താമസമെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷും പോയസ് ഗാര്‍ഡനില്‍ വീട് നിര്‍മിക്കുന്നുണ്ട്. രജനിയുടെ വീടിന് സമീപത്താണിത്. അടുത്തിടെയാണ് നയന്‍താര വിഘ്‌നേശുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആരാധകരുമായി പങ്കിട്ടത്.

2022 ആദ്യത്തില്‍ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇക്കഴിഞ്ഞ നവംബര്‍ 18നാണ് നയന്‍താര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്.

Other News in this category4malayalees Recommends