നടി അപ്‌സരയും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി

നടി അപ്‌സരയും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സര ധരിച്ചത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു.

ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

സാന്ത്വനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അപ്‌സര അവതരിപ്പിക്കുന്നത്. ആല്‍ബി പത്തു വര്‍ഷമായി ടെലിവിഷന്‍ രംഗത്തുണ്ട്

Other News in this category4malayalees Recommends