ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയ്ക്കുള്ള ക്രിസ്മസ് സമ്മാനം; വ്യാപനത്തെ കുറിച്ച് ഓസ്‌ട്രേലിയയുടെ പരമോന്നത ഡോക്ടര്‍ ഈ പ്രതികരണം നടത്താന്‍ കാരണമെന്ത്; ആശങ്ക വേണ്ട, ആഘോഷം മതിയെന്ന് സ്ഥിരീകരിക്കാന്‍ സമയമായോ?

ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയ്ക്കുള്ള ക്രിസ്മസ് സമ്മാനം; വ്യാപനത്തെ കുറിച്ച് ഓസ്‌ട്രേലിയയുടെ പരമോന്നത ഡോക്ടര്‍ ഈ പ്രതികരണം നടത്താന്‍ കാരണമെന്ത്; ആശങ്ക വേണ്ട, ആഘോഷം മതിയെന്ന് സ്ഥിരീകരിക്കാന്‍ സമയമായോ?

ലോകത്ത് ആശങ്ക വിതയ്ക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് രാജ്യത്തെ ഉന്നത ഡോക്ടര്‍ സമ്മതിച്ചത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? ആരുമൊന്ന് ഞെട്ടിപ്പോകും കോവിഡ് പടരുന്നത് നല്ലതാണെന്ന് കേട്ടാല്‍. പക്ഷെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി ഇത്തരമൊരു അഭിപ്രായം പങ്കുവെയ്ക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് കേട്ടാല്‍ നിങ്ങളും സന്തോഷിക്കും.


പുതിയ സൂപ്പര്‍ സ്‌ട്രെയിനായ ഒമിക്രോണിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ഡെല്‍റ്റ വേരിയന്റിനോളം മാരകമല്ല. അതായത് രോഗം പിടിപെട്ടാല്‍ തന്നെ ആശുപത്രി അഡ്മിഷനും, മരണങ്ങളും സംഭവിക്കുന്നത് കുറവാകും. വൈറസ് പിടിപെട്ടാല്‍ വാക്‌സിനേക്കാള്‍ മികച്ച രീതിയില്‍ പ്രതിരോധശേഷി കരസ്ഥമാക്കാനും കഴിയും. ഈ കാരണങ്ങളാണ് ഓസ്‌ട്രേലിയയുടെ പരമോന്നത ഡോക്ടറെ കൊണ്ട് ഒമിക്രോണ്‍ പടര്‍ന്നാല്‍ ക്രിസ്മസ് സമ്മാനമാകുമെന്ന് പറയിച്ചത്.

നിലവില്‍ രാജ്യത്ത് വ്യപകമായ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കടുപ്പം കുറഞ്ഞ വേരിയന്റാണ് ഒമിക്രോണ്‍. സൗത്ത് ആഫ്രിക്കയില്‍ ഇത് പിടിപെട്ട രോഗികള്‍ക്ക് ചെറിയ രോഗാവസ്ഥ മാത്രമാണ് രൂപപ്പെടുന്നത്. ഇതോടെയാണ് ഡെല്‍റ്റയെ മറികടന്ന് പ്രധാന സ്‌ട്രെയിനായി ഒമിക്രോണ്‍ മാറിയാല്‍ ആളുകള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ രൂപപ്പെടാതെ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയത്.

ഈ രീതിയിലാണ് വൈറസ് പെരുമാറുന്നതെങ്കില്‍ ഇതാണ് തന്റെ ക്രിസ്മസ് സമ്മാനമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കൂടുതല്‍ വിലക്കുകളില്ലാതെ ഓസ്‌ട്രേലിയക്കാര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമെന്ന സൂചനയും അദ്ദേഹം നല്‍കി. എന്നാല്‍ ഇക്കാര്യങ്ങള്‍ ഉറപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ഡാറ്റ ആവശ്യമായി വരുമെന്ന് പ്രൊഫസര്‍ കെല്ലി കൂട്ടിച്ചേര്‍ത്തു.

ഇത്തരം ഉറപ്പിക്കലുകള്‍ നടത്താന്‍ ഇപ്പോഴും സമയമായിട്ടില്ല. മെച്ചപ്പെട്ട അവസ്ഥ പ്രതീക്ഷിക്കാം, അതോടൊപ്പം മറിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യാം. നവംബര്‍ 11നാണ് ഒമിക്രോണ്‍ വേരിയന്റിനെ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തുന്നത്. ഇതിന് ശേഷം യുകെ, യുഎസ്, ഓസ്‌ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തു.
Other News in this category4malayalees Recommends