ഓസ്‌ട്രേലിയക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ നേരത്തെ നല്‍കിയേക്കും; സൂപ്പര്‍ വേരിയന്റിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വാക്‌സിനെ ആശ്രയിക്കും; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവടങ്ങളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ സെല്‍ഫ് ഐസൊലേഷന്‍

ഓസ്‌ട്രേലിയക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ നേരത്തെ നല്‍കിയേക്കും; സൂപ്പര്‍ വേരിയന്റിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വാക്‌സിനെ ആശ്രയിക്കും; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവടങ്ങളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ സെല്‍ഫ് ഐസൊലേഷന്‍

ആഫ്രിക്കയില്‍ നിന്നും വ്യാപിക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്‌ട്രേലിയയിലും പ്രവേശിച്ച സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ മുന്‍കൂറായി നല്‍കാന്‍ ഓസ്‌ട്രേലിയ. കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വാക്‌സിന്‍ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


ബൂസ്റ്റര്‍ ഡോസ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കി ആറ് മാസത്തിന് ശേഷം നല്‍കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഡെല്‍റ്റ വേരിയന്റിലും വ്യാപനശേഷിയുള്ള പുതിയ വൈറസ് പിടിപെടുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഈ ഇടവേള കുറയ്ക്കാനാണ് ആലോചന.

'പ്രതിരോധശേഷി സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ലഭ്യമായ വിവരങ്ങള്‍ക്കൊപ്പം, ഒമിക്രോണ്‍ വേരിയന്റും രൂപപ്പെട്ട സാഹചര്യത്തില്‍ ബൂസ്റ്റര്‍ നല്‍കാന്‍ സമയപരിധിയില്‍ വ്യത്യാസം വരുത്തുന്ന വിഷയം പരിശോധിക്കാന്‍ എടിഎജിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ പ്രതികരണം അനുസരിച്ചായിരിക്കും നടപടികള്‍', ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പുതിയ സൂപ്പര്‍ വേരിയന്റ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ് ആശങ്ക. ഇതിനിടെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് മൂന്ന് ഒമിക്രോണ്‍ കേസുകളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

പുതിയ സ്‌ട്രെയിന്‍ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഓസ്‌ട്രേലിയയുടെ ഉന്നത ഡോക്ടറും, പ്രധാനമന്ത്രിയും വ്യക്തമാക്കിയിട്ടുള്ള്. ഒമിക്രോണ്‍ വേഗത്തില്‍, കൂടുതല്‍ വ്യാപിക്കുന്നതായാണ് പ്രാഥമിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും വാക്‌സിനേഷന്‍ എടുത്തിട്ടുള്ള രോഗികളില്‍ ഇതിന്റെ പ്രത്യാഘാതം സാരമല്ലാത്തതാണെന്നാണ് വിവരം.
Other News in this category



4malayalees Recommends